ഇന്ത്യക്കാര്‍ക്ക് 5 വര്‍ഷത്തെ ഷെങ്കന്‍ വിസയ്ക്ക് അര്‍ഹത

വിസയുടെ കാലാവധിയില്‍, 29 രാജ്യങ്ങളുള്ള ഇയു/ഷെങ്കന്‍ പ്രദേശം മുഴുവന്‍ സ്വതന്ത്രമായി സഞ്ചരിക്കാനാകും. എന്നാല്‍ ജോലി ചെയ്യാനുള്ള അവകാശം വിസ നല്‍കുന്നില്ല.
5 year Schengen visa for Indians

ഇന്ത്യക്കാര്‍ക്ക് 5 വര്‍ഷത്തെ ഷെങ്കന്‍ വിസയ്ക്ക് അര്‍ഹത

Kamran Aydinov
Updated on

ബ്രസൽസ്: യൂറോപ്യന്‍ യൂണിയൻ കമ്മിഷന്‍ ആരംഭിച്ച പുതിയ 'കാസ്‌കേഡ്' സംവിധാനത്തിനു കീഴില്‍ കുറ്റമറ്റ വിസ ചരിത്രമുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് ചെയ്ത ദീര്‍ഘകാല ഷെങ്കന്‍ വിസയിലേക്ക് പ്രവേശനം ലഭിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ഷെങ്കന്‍ വിസകള്‍ നേടിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ രണ്ട് വര്‍ഷത്തെ മള്‍ട്ടി-എന്‍ട്രി വിസയ്ക്ക് അര്‍ഹതയുണ്ട്. ഇത് പിന്നീട് അഞ്ച് വര്‍ഷത്തെ വിസയായി അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും.

വിസയുടെ കാലാവധിയില്‍, 29 രാജ്യങ്ങളുള്ള ഇയു/ഷെങ്കന്‍ പ്രദേശം മുഴുവന്‍ സ്വതന്ത്രമായി സഞ്ചരിക്കാനാകും. എന്നാല്‍ ജോലി ചെയ്യാനുള്ള അവകാശം വിസ നല്‍കുന്നില്ല.

'ഈ ദീര്‍ഘകാല ഷെങ്കന്‍ വിസകള്‍ ഒരു പുതിയ ഇയു നയത്തിന്‍റെ തുടക്കമാണ്. അത് വിശ്വസ്തരായ യാത്രക്കാരെ അനുകൂലിക്കുകയും ആളുകള്‍ തമ്മിലുള്ള ബന്ധം സുഗമമാക്കുകയും ചെയ്യുന്നെന്നു യൂറോപ്യന്‍ കമ്മിഷന്‍ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറഞ്ഞു.

2020ലെ ഷെങ്കന്‍ വിസ കോഡ് പരിഷ്‌കരണത്തിന്‍റെ ഭാഗമായാണ് കാസ്‌കേഡ് സിസ്റ്റം അവതരിപ്പിച്ചത്. ഇതുവരെ, ഇന്ത്യക്കാര്‍, തുര്‍ക്കികള്‍, ഇന്തോനേഷ്യക്കാര്‍ എന്നിവരെ മാത്രമേ ഈ വിസ വ്യവസ്ഥയില്‍ കൊണ്ടുവന്നിട്ടുള്ളൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com