അമെരിക്ക-ഇസ്രയേൽ ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 550 പേർ, ലെബനനിൽ 31 മരണം

യുദ്ധം 131 നഗരങ്ങളെ ബാധിച്ചു
550 killed in Iran, 31 dead in Lebanon

ഇറാനിൽ കൊല്ലപ്പെട്ടത് 550 പേർ, ലെബനനിൽ 31 മരണം

Updated on

ടെഹ്റാൻ: രണ്ടുദിവസമായി നടക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ ചുരുങ്ങിയത് 550 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സന്നദ്ധത സംഘടനയായ ഇറാനിയൻ റെഡ് ക്രസന്‍റ് സൊസൈറ്റിയാണ് മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹിക മാധ്യമമായ ടെലഗ്രാമിലെ കുറിപ്പിലൂടെ പങ്കുവെച്ചത്.

രണ്ടുദിവസമായി നടക്കുന്ന യുദ്ധത്തിൽ 131 നഗരങ്ങളെയാണ് ബാധിച്ചത്. ആക്രമിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ടെന്നും രാജ്യവ്യാപകമായി 10,0000 ൽ അധികം വോളണ്ടിയർമാർ ജാഗ്രതയോടെ നിലകൊള്ളുന്നുണ്ടെന്നും റെഡ് ക്രസന്‍റ് അറിയിച്ചു. അതിനിടെ ലെബനന് നേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 31 പേർ കൊല്ലപ്പെട്ടതായും 149 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ ലെബനന് നേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 31 പേർ കൊല്ലപ്പെട്ടതായും 149 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

logo
Metro Vaartha
www.metrovaartha.com