

ഇറാന് അന്ത്യ ശാസനവുമായി അമെരിക്ക
file photo
വാഷിങ്ടൺ: ഇറാന് അന്ത്യശാസനവുമായി അമെരിക്ക. ഇറാൻ അമെരിക്കയുമായി കരാർ ഒപ്പിട്ടില്ലെങ്കിൽ പശ്ചിമേഷ്യയിലെ സ്ഥിതി ഗുരുതരമാകുമെന്ന് താക്കീത് നൽകിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബോർഡ് ഒഫ് പീസിന്‍റെ ആദ്യ യോഗത്തിലായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്. വരുന്ന പത്തു ദിവസത്തിനുള്ളിൽ യുഎസുമായുള്ള ചർച്ചകൾ പൂർത്തീകരിച്ചില്ലെങ്കിൽ അമെരിക്ക കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. എഫ്-35, എഫ്-22 ജെറ്റ് യുദ്ധ വിമാനങ്ങൾ അമെരിക്ക ഇതിനകം പശ്ചിമേഷ്യയിൽ എത്തിച്ചിട്ടുണ്ട്. ഇത് മേഖലയിൽ കൂടുതൽ സംഘർഷാവസ്ഥ തന്നെ സൃഷ്ടിക്കും.
അമെരിക്ക വൻ തോതിൽ യുദ്ധസന്നാഹം ഇറാനിലേയ്ക്ക് എത്തിക്കുന്നതോടെ ഈ മേഖലയിലെ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. എണ്ണ വില വൻതോതിൽ കുതിച്ചുയരുന്നു. ഇതിനിടെ അമെരിക്ക ഇറാനു നേരെ ആക്രമിച്ചാൽ അമെരിക്കയുടെ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിടുമെന്ന് ഇറാനും വ്യക്തമാക്കി.