ഐസില്‍ കുടുങ്ങിയ കഷണ്ടി കഴുകനെ രക്ഷിച്ച് പൊലീസ്

ഒരു കഷണ്ടി കഴുകനെ ആദ്യമായിട്ടാണ് ഇത്തരത്തിൽ കാണുന്നതെന്നും ഉദ്യോഗസ്ഥന്‍
Picture of a bald eagle being rescued from ice

ഐസില്‍ കുടുങ്ങിയ കഷണ്ടി കഴുകനെ രക്ഷിക്കുന്ന ചിത്രം

file photo

Updated on

ന്യൂയോർക്ക്: ഹഡ്സൺ നദിയിൽ ഐസ് പാളിയിൽ കുടുങ്ങിയ കഷണ്ടി കഴുകന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ. ഐസിൽ കുടുങ്ങിയ കഴുകനെ രക്ഷിക്കുമ്പോൾ കഴുകൻ ആക്രമിക്കുമോ എന്ന ചിന്തകളൊക്കെ മാറ്റി വച്ചാണ് ന്യൂയോർക്ക് സിറ്റി പൊലീസ് ഉദ്യോഗസ്ഥൻ മൈക്കൽ റൂസോ രക്ഷകനായി മാറിയത്.

അകലെ നിന്നു നോക്കിയപ്പോൾ അസാധാരണമായ എന്തോ ഒന്ന് കണ്ടെത്തി. വെളുത്ത തല ദൂരെ നിന്നു കാണാൻ കഴിഞ്ഞു. അപ്പോള് കുറച്ചു കൂടി അടുത്തേയ്ക്ക് പോയി. അങ്ങനെ കുറച്ചു കൂടി അടുത്തു ചെന്നപ്പോഴാണ് അതൊരു അമെരിക്കൻ കഷണ്ടി കഴുകനാണെന്ന് മനസിലാതെന്ന് ന്യൂയോർക്ക് പൊലീസ് സ്റ്റേഷനിലെ ഹാർബർ യൂണിറ്റിൽ 16 വർഷമായി ജോലി ചെയ്യുന്ന റൂസോ പറഞ്ഞു.

ജലപാതകളിൽ പട്രോളിങ് നടത്തുന്നതിനിടെ ദുരിതത്തിലായ വോട്ടർമാർ, രോഗികളായ ക്രൂയിസ് കപ്പൽ യാത്രക്കാർ, നായ്ക്കൾ ഉൾപ്പടെയുള്ള മൃഗങ്ങൾ എന്നിവയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഒരു കഷണ്ടി കഴുകനെ ആദ്യമായിട്ടാണ് ഇത്തരത്തിൽ കാണുന്നതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞുപാളിയില്‍ അകപ്പെട്ട് പരിക്കേറ്റ കഴുകന്‍ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു. മുറിവുകളില്‍ നിന്നും രക്തം പുറത്തേയ്ക്ക് വരുന്ന സ്ഥിതിയിലുമായിരുന്നു.

കഴുകൻ ഉപദ്രവിക്കും എന്നു ഭയന്ന് ചിറകുകളും നഖങ്ങളും കുരുക്ക് ഉപയോഗിച്ച് കെട്ടി. തലയില്‍ ഒരു തുണി വച്ച് മൂടി. അതിനെ രക്ഷിക്കുന്ന തോന്നലാവാം അത് ആക്രമണം നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു അത്ഭുത ജീവിയാണ്.

അതിന്‍റെ വലുപ്പവും ഭംഗിയും ഞങ്ങളെ അത്ഭുതപ്പെടുത്തിയെന്നു ഹാര്‍ബര്‍ യൂണിറ്റിലെ ഡിറ്റക്റ്റീവ് നിക്കോളാസ് മാര്‍ട്ടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കഷണ്ടി കഴുകനെ ന്യൂജേഴ്സിയിലെ ഒരു വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടു വന്നെന്നും അതിന്‍റെ അവസ്ഥ ഗുരുതരമായി തുടരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com