ഇറാനിലെ ബ്രിട്ടീഷ് എംബസി അടച്ചു

ജീവനക്കാരെ പിൻവലിച്ചു
 British embassy in Iran closed

ഇറാനിലെ ബ്രിട്ടീഷ് എംബസി അടച്ചു

file photo

Updated on

ലണ്ടൻ: പ്രാദേശിക സംഘർഷം രൂക്ഷമായ ഇറാനിൽ അമെരിക്കൻ സൈനിക നീക്കത്തിനുള്ള സാധ്യത മുന്നിൽ നിൽക്കെ ഇറാനിലെ ബ്രിട്ടീഷ് എംബസി അടച്ചു. ജീവനക്കാരെ യുകെ തിരികെ വിളിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പടെ സുരക്ഷാ സ്ഥിതി ഏറെ പ്രതിസന്ധിയിലായതിനു പിന്നാലെയാണ് ഇത്തരം ഒരു നീക്കം.

ടെഹ്റാനിലെ ബ്രിട്ടീഷ് എംബസി താൽക്കാലികമായി അടച്ചതായി യുകെ വിദേശകാര്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് ജീവനക്കാരെ പിൻവലിച്ചതായും മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. എംബസി ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തതെന്ന് യുകെ മന്ത്രാലയത്തിന്‍റെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിലേയ്ക്കുള്ള യാത്ര സംബന്ധിച്ചും ബ്രിട്ടൻ മുന്നറിയിപ്പു നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com