ഇസ്രയേലിന്‍റെ തെക്കേ അറ്റത്തുള്ള എയ് ലാറ്റിലേയ്ക്ക് യെമൻ ഹൂതികൾ വിക്ഷേപിച്ച ഡ്രോണുകൾ വെടി വച്ചിട്ടതായി ഇസ്രയേലി വ്യോമ പ്രതിരോധ സേന. .നഗരത്തിൽ സൈറണുകൾ മുഴങ്ങി. പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അര മണിക്കൂറിനിടെ രണ്ടു ഡ്രോണുകൾ വെടി വച്ചിട്ടതായാണ് സേനാ റിപ്പോർട്ട്.