യുക്രൈൻ ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കണം, അല്ലാത്ത പക്ഷം സൈനികശക്തി ഉപയോഗിക്കുമെന്ന് പുടിൻ

Ukraine must end the war through negotiations, Putin

യുക്രെയ്ൻ ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കണം;പുടിൻ

file photo

Updated on

ബീജിങ്: റഷ്യയുമായി തുടരുന്ന സംഘർഷം യുക്രെയ്ന് ചർച്ചയിലൂടെ അവസാനിപ്പിക്കാമെന്നും അല്ലാത്ത പക്ഷം റഷ്യ സൈനിക ശക്തി ഉപയോഗിക്കുമെന്ന ഭീഷണിയുമായി റഷ്യ. ചൈനീസ് സന്ദർശനത്തിനിടെയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ യുദ്ധ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ബുദ്ധിയുണ്ടെങ്കിൽ ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാം. അല്ലെങ്കിൽ റഷ്യയുടെ സൈനിക നടപടികളാൽ ഈ യുദ്ധം അവസാനിപ്പിക്കേണ്ടി വരും.

യുക്രെയ്ൻ ചർച്ചകൾക്ക് തയാറാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നു കരുതുന്നു. യുക്രെയ്ൻ ഭരണാധികാരി സാമാന്യബുദ്ധി ഉപയോഗിച്ചാൽ മാത്രം മതി ഈ യുദ്ധം അവസാനിപ്പിക്കാൻ-പുടിൻ വ്യക്തമാക്കി.

അമെരിക്ക പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നുണ്ട്. ഇതിൽ നല്ല പ്രതീക്ഷയുണ്ട്. സെലൻസ്കിയുമായി ചർച്ച നടത്താനും തയാറാണ്- പുടിൻ പറഞ്ഞു. എന്നാൽ അതിനു മുമ്പ് കാര്യമായ കൂട്ടിച്ചേർക്കലുകൾ ആവശ്യമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com