
കോളനിക്കാലത്ത് നടപ്പാക്കിയ സമ്മർദ്ദങ്ങളുമായി ഇനി ഇന്ത്യയെയും ചൈനയെയും വിരട്ടാൻ നോക്കിയാൽ നടപ്പാവില്ല : പുടിൻ
getty images
മോസ്കോ: കോളനിക്കാലത്ത് നടപ്പാക്കിയ സമ്മർദ്ദങ്ങളുമായി ഇനി ഇന്ത്യയെയും ചൈനയെയും വിരട്ടാൻ നോക്കിയാൽ നടപ്പാവില്ല എന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ബീജിങിൽ വിക്റ്ററി പരേഡിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു പുടിന്‍റെ പ്രതികരണം.
ഇന്ത്യയും ചൈനയും കരുത്തുറ്റ സാമ്പത്തിക ശക്തിയായി കഴിഞ്ഞു. കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി ഇനി അവരെ ഉപദേശിക്കാൻ നടക്കില്ലെന്നും പുടിൻ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെയുള്ള ട്രംപിന്‍റെ പ്രതികാരത്തീരുവ യുദ്ധത്തെ വിമർശിക്കുകയായിരുന്നു പുടിൻ.
ശിക്ഷിച്ചു കളയും എന്നൊക്കെ ട്രംപ് പറയുമ്പോൾ അത് ആരോടാണ് പറയുന്നതെന്നു കൂടി ആലോചിക്കണമെന്നും കൊളോണിയൽ കാലത്തിലൂടെ നടന്നു പോയ, ശക്തമായി പ്രതികരിക്കാൻ പോന്ന കരുത്താർജ്ജിച്ച രാജ്യങ്ങളാണവരെന്നും പുടിൻ ട്രംപിനെ ഓർമിപ്പിച്ചു.