ആരാണ് പുതിയ അയർലണ്ട് പ്രസിഡന്‍റ് കാതറിൻ കൊണോളി?

കുടുംബമുള്ള അയർലണ്ടുകാരിയെന്ന സവിശേഷത, 14 മക്കളിൽ ഒരാൾ
Irishwoman with a family
Catherine Connolly

കുടുംബമുള്ള അയർലണ്ടുകാരി 

കാതറിൻ കൊണോളി

file photo

Updated on

ഡബ്ലിൻ: മുൻ പ്രവചനങ്ങളെ അടിവരയിട്ടു വിജയിച്ച അയർലണ്ടിന്‍റെ പത്താം പ്രസിഡന്‍റായി ഇടതു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കൊണോളി നവംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കളങ്കരഹിതമായ പ്രവർത്തനമാണ് കാതറിൻ കൊണോളിയെന്ന പഴയ ലേബർ നേതാവിന്‍റെ പ്രത്യേകതയായി ഐറിഷ് ജനത ചൂണ്ടിക്കാട്ടുന്നത്.

നിഷ്പക്ഷതയാണ് കൊണോളിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ആകർഷകമായ ഘടകം. തനിക്കു ശരിയെന്നു തോന്നുന്നതിനു വേണ്ടി നിലകൊള്ളാൻ അവർ ഒരിക്കലും മടിച്ചില്ല.

കുടുംബമുള്ള അയർലണ്ടുകാരി

കുടുംബമുള്ള അയർലണ്ടുകാരിയെന്ന സവിശേഷതയും കാതറിൻ കൊണോളിക്ക് സ്വന്തമാണ്. ബ്രയാൻ മക്എനറിയെ വിവാഹം കഴിച്ചിട്ട് 33 വർഷമായി. രണ്ട് ആൺമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. വർഷങ്ങളായി ഈ ദമ്പതികൾ എപ്പോഴും തങ്ങളുടെ ബന്ധം സ്വകാര്യമായി സൂക്ഷിച്ചു. എങ്കിലും ഭാര്യയോടൊപ്പം ബ്രയാൻ ചില പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗോൾവേയുടെ പ്രാന്തപ്രദേശമായ ഷാന്‍റല്ലയിൽ 14 മക്കളിൽ ഒരാളായാണ് കാതറിൻ ജനിച്ചത്. അമ്മ അവർക്ക് ഒൻപതു വയസുള്ളപ്പോൾ ഇഹലോകവാസം വെടിഞ്ഞു. മരപ്പണിക്കാരനും ബോട്ട് ബിൽഡറുമായ പിതാവാണ് പിന്നീട് കാതറിനെ വളർത്തിയത്. 1981ൽ ലീഡ്സ് സർവകലാശാലയിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, 1989ൽ ഗോൾവേ സർവകലാശാലയിൽ നിന്ന് നിയമബിരുദം. 1991ൽ ബാരിസ്റ്റർ-അറ്റ്-ലോ ആയി.

തന്‍റെ അസാധാരണമായ കായിക ശേഷി കാണിച്ചു കൊണ്ട് കൊണോളി വോട്ടർമാരെയും ഞെട്ടിച്ചു. കുട്ടികളോടൊപ്പം സോക്കറും ബാസ്കറ്റ് ബോളും കളിക്കുന്നതിന്‍റെ ഒരു വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. വീഡിയോയിൽ 68 വയസുള്ള കൊണോളി തുടർച്ചയായി ആറു തവണ പന്തു തട്ടുന്നതും മുട്ടു കുത്തുന്നതും കാണാം. പിന്നീട് ബാസ്കറ്റ്ബോൾ ഡ്രിബിൾ ചെയ്യുന്നതും ഹൂപ്പിലേയ്ക്ക് ഒരു ഷോട്ട് എടുക്കുന്നതും കാണാം. ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടിരുന്നു.

ഹമാസിന് പിന്തുണ നൽകുന്ന കൊണോളി

ബഹുഭൂരിപക്ഷം ഐറിഷുകാരും പലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്നതു പോലെ കൊണോളിയും പ്രസിഡന്‍റ് എന്ന നിലയ്ക്ക് പലസ്തീൻ ജനതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും അറിയിക്കാൻ പലസ്തീനിലേയ്ക്കു പോകുമെന്നും മിലിറ്റന്‍റ് ഗ്രൂപ്പ് പലസ്തീൻ ജനതയുടെ ജീവിതത്തിന്‍റെ ഭാഗമാണെന്നുമാണ് കൊണോളി പറയുന്നത്. എന്നാൽ കൊണോളി കാര്യങ്ങൾ പഠിക്കാതെയും ഹമാസിന്‍റെ സ്വഭാവം അറിയാതെയുമാണ് ഹമാസിനെ പിന്തുണയ്ക്കുന്നത് എന്ന് അവരുടെ വിമർശകർ ഊന്നിപ്പറയുന്നു.

ഐറിഷ് രാഷ്ട്രീയത്തിലെ ഗെയിം ചേയ്ഞ്ചർ

കഴിഞ്ഞ ജൂലൈയിലാണ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള ആഗ്രഹം കൊണോളി വ്യക്തമാക്കിയത്. സോഷ്യൽ ഡെമോക്രാറ്റ്സ്, ലേബർ, പീപ്പിൾ ബിഫോർ പ്രോഫിറ്റ്-സോളിഡാരിറ്റി, ഗ്രീൻ പാർട്ടി, സിൻ ഫെയ്ൻ തുടങ്ങി ഇടതു ചായ് വുള്ള എല്ലാ പാർട്ടികളും അവരെ പിന്തുണച്ചു. ഈ നീക്കത്തിലൂടെ ഐറിഷ് രാഷ്ട്രീയത്തിലെ ഗെയിം ചേയ്ഞ്ചർ എന്ന പേര് അവർക്കു ലഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com