ഇറാഖ് ഹൈപ്പർ മാർക്കറ്റിലെ തീപിടിത്തം; മരണസംഖ്യ 60 ആയി

മരിച്ചവരിൽ 59 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
60 killed in massive fire at Iraq shopping mall

ഇറാഖ് ഹൈപ്പർ മാർക്കറ്റിലെ തീപിടിത്തം; മരണസംഖ്യ 60 ആയി

Updated on

ബാഗ്ദാദ്: കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിൽ ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

മരിച്ചവരിൽ 59 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അറുപതാമത്തെ ആളുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയൽ ശ്രമകരമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണ ഫലങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഇറാഖ് വാർത്ത ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com