

കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 66 മരണം | video
ബൊഗോട്ട: കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 66 മരണം. 125 സൈനികരും ജീവനക്കാരുമായി പറന്നുയർന്ന വിമാനമാണ് രാജ്യത്തിന്‍റെ തെക്കന്‍ അതിര്‍ത്തി മേഖലയായ പ്യൂര്‍ട്ടോ ലെഗ്യൂസാമോയിലാണ് തകര്‍ന്നുവീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.