

ഋഷി റെഡ്ഡി
ഒഹായോ: അമെരിക്കയില ഒഹായോയിൽ ഉപരിപഠനത്തിന് എത്തിയ തെലുങ്കാന സ്വദേശിയായ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലുങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ മല്ലിയാൽ മണ്ഡലത്തിലെ രാമന്നപേട്ട് സ്വദേശിയായ ഋഷി റെഡ്ഡി(22)യെയാണ് 2026 നവംബർ 7ന് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ ഋഷി, ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഒഹായോയിലെത്തിയത്. സുഹൃത്തുക്കളാണ് മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒഹായോയിലെ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. മരണ സാഹചര്യങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎസിൽ താമസിക്കുന്ന നരസിംഹ റെഡ്ഡിയും ഹേമയുമാണ് മാതാപിതാക്കള്‍.