മാർപ്പാപ്പയെ സന്ദർശിച്ച് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ

ജോർദാനുമായി വത്തിക്കാന് അടുത്ത ബന്ധമാണ് ഉള്ളത്.
Abdullah II of Jordan meets with the Pope

മാർപ്പാപ്പയെ സന്ദർശിച്ച് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ

Vatican Pool//Getty Images

Updated on

വത്തിക്കാൻ: ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ലെയോ പതിനാലാമൻ മാർപ്പാപ്പയെ സന്ദർശിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ നടന്ന ആദ്യ കൂടിക്കാഴ്ചയിൽ അബ്ദുള്ള രാജാവിനൊപ്പം ഭാര്യ റാനിയ രാജ്ഞിയും ഉണ്ടായിരുന്നു.

മാർപ്പാപ്പയെ ജോർദാനിലേയ്ക്കു ക്ഷണിച്ച രാജാവ്, ജോർദാനിൽ ഈശോയുടെ ജ്ഞാനസ്നാനം നടന്ന സ്ഥലം ഉൾപ്പടെ ക്രൈസ്തവ പൈതൃക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന് തങ്ങൾ ശ്രദ്ധാലുക്കളാണെന്നും തുടർന്നും സംരക്ഷണത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മാർപ്പാപ്പയെ അറിയിച്ചു.

ജോർദാൻ-വത്തിക്കാൻ ബന്ധം, സഹകരണത്തിനുള്ള വഴികൾ, സഹിഷ്ണുതയുടെയും സംഭാഷണത്തിന്‍റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നീ വിഷയങ്ങൾ മാർപ്പാപ്പയും രാജാവും ചർച്ച ചെയ്തു. ജോർദാനുമായി വത്തിക്കാന് അടുത്ത ബന്ധമാണ് ഉള്ളത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരച്ചടങ്ങിൽ അബ്ദുള്ള രാജാവും റാനിയ രാജ്ഞിയും പങ്കെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com