പുടിന്‍റെ വീടാക്രമിച്ചതെന്നു കരുതുന്ന ഡ്രോണിന്‍റെ വീഡിയോ ദൃശ്യം പുറത്തു വിട്ട് റഷ്യ|വീഡിയോ

യുക്രെയ്നാണ് പുടിന്‍റെ വസതിക്കു നേരെ ഈ ഡ്രോൺ അയച്ചതെന്നാണ് കരുതപ്പെടുന്നത്.
Russia releases video of drone believed to have attacked Putin's home

പുടിന്‍റെ വീടാക്രമിച്ചതെന്നു കരുതുന്ന ഡ്രോണിന്‍റെ വീഡിയോ ദൃശ്യം പുറത്തു വിട്ട് റഷ്യ

social media 

Updated on

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ വസതിക്കു നേരെ ആക്രമണം നടത്താനായി യുക്രെയ്ൻ ഉപയോഗിച്ചതായി കരുതപ്പെടുന്ന ഡ്രോണിന്‍റെ വീഡിയോ ദൃശ്യം പുറത്തു വിട്ട് റഷ്യ. വീഡിയോയിൽ വനപ്രദേശത്ത് മഞ്ഞു വീഴ്ചയിൽ കിടക്കുന്ന തകർന്ന ഒരു ഡ്രോൺ ആണ് കാണുന്നത്. ഇന്നലെയാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ഡ്രോണിന്‍റെ വീഡിയോ പ്രസിദ്ധീകരിച്ചത്. അത് ആക്രമണം നടത്താൻ ഉപയോഗിച്ചതാണെന്നാണ് റഷ്യയുടെ അവകാശവാദം.

സ്ഫോടക ശേഷിയുള്ള ഡ്രോണാണ് ഇതെന്നാണ് റഷ്യ വ്യക്തമാക്കിയത്. എന്നാൽ റഷ്യൻ പരാമർശത്തെ നുണയെന്നാണ് യുക്രെയ്ൻ വിശേഷിപ്പിച്ചത്. സമാധാന ശ്രമങ്ങളെ പാളം തെറ്റിക്കാനുള്ള റഷ്യയുടെ ശ്രമമാണ് ഈ വീഡിയോ എന്നാണ് യുറോപ്യൻ യൂണിയന്‍റെ വാദം.

ഡ്രോൺ ആക്രമണത്തെ ഭീകരാക്രമണം എന്നും പുടിനെതിരായ വ്യക്തിപരമായ ആക്രമണം എന്നുമായിരുന്നു നേരത്തെ റഷ്യ പ്രതികരിച്ചത്. ഡിസംബർ 28ന് വൈകിട്ട് 7 മണിയോടെയാണ ആക്രമണം ആരംഭിച്ചതെന്നും പുടിന്‍റെ വസതിക്ക് നേരെ കൂട്ട ഡ്രോൺ വിക്ഷേപണം ആയിരുന്നു എന്നും എന്നാൽ പുടിന്‍റെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com