സൈബർ യുദ്ധം ഭക്ഷണത്തിലും

ഫ്രീസ് ചെയ്ത ഭക്ഷണങ്ങൾ ഏഴു യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗശൂന്യമാക്കി സൈബർ ഹാക്കർമാർ
Cyber ​​hackers render frozen food unusable in seven European countries

ഫ്രീസ് ചെയ്ത ഭക്ഷണങ്ങൾ ഏഴു യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗശൂന്യമാക്കി സൈബർ ഹാക്കർമാർ

Updated on: 

ഏഴു യൂറോപ്യൻ രാജ്യങ്ങളിലെ ഡസൻ കണക്കിനു സൂപ്പർമാർക്കറ്റുകളിൽ റഫ്രിജേറ്ററുകളിൽ സൂക്ഷിച്ച ഭക്ഷണമത്രയും ഉപയോഗ ശൂന്യമായതായി റിപ്പോർട്ടുകൾ. ബെൽജിയം, ലക്സംബർഗ് എന്നിവിടങ്ങളിൽ നാൽപതോളം സൂപ്പർമാർക്കറ്റുകളിൽ റെഫ്രിജറേറ്ററുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്വീഡൻ, നെതർലാൻഡ്, അയർലൻഡ്, എസ്റ്റോണിയ, ഫിൻലൻഡ് എന്നിവിടങ്ങളിലെ കടകളിലും ഈ സൈബർ അറ്റാക്ക് സംഭവിച്ചു. റഫ്രിജേറ്ററുകളുടെ ബാഷ്പീകരണികൾ ഡീഫ്രോസ്റ്റ് മോഡിലേയ്ക്കു മാറ്റിയതാണ് അവ ചൂടാകാൻ കാരണമായതെന്നും അങ്ങനെയാണ് ഇത്രയികം സൂപ്പർമാർക്കറ്റുകളിലെ റെഫ്രിജേറ്ററുകളിലെ ഭക്ഷ്യ സംവിധാനം ഉപയോഗ ശൂന്യമായതെന്നും കണ്ടെത്തി.

കഴിഞ്ഞ മാസം ഫ്രാൻസിലെ നിരവധി സൂപ്പർമാർക്കറ്റുകളിൽ ഈ സൈബർ ആക്രമണം സംഭവിച്ചിരുന്നു. കഴിഞ്ഞ ഒക്റ്റോബറിൽ ഈ സൈബർ ആക്രമണ രീതി മൂലം ദശലക്ഷക്കണക്കിനു യൂറോ വിലമതിക്കുന്ന ഭക്ഷണം വലിച്ചെറിയേണ്ടി വന്നതായാണ് ഫ്രഞ്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യൂറോപ്പിൽ ഉടനീളമുള്ള മിക്ക സൂപ്പർമാർക്കറ്റുകളും ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചവയാണ്. അതു കൊണ്ട് അറ്റകുറ്റപ്പണികളും പ്രശ്ന പരിഹാരവും ഓൺലൈനായും ചെയ്യാനാകും.

സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിൽ ഉടനീളം നിരവധി കടകളിലെ റെഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും താപനില 50C (122F) വരെ ഉയർന്നതാണ് വൻ തോതിൽ ഭക്ഷ്യ നാശത്തിനു കാരണമായത്. ഈ പുതിയ ആക്രമണത്തിനു പിന്നിൽ ആരാണെന്നത് ഇതുവരെ വ്യക്തമല്ല. ഓഗസ്റ്റിൽ അമെരിക്കയിലെ നിരവധി സൈനിക താവളങ്ങളിൽ ഇത്തരത്തിൽ റഫ്രിജറേഷൻ തകരാറുകൾ ഉണ്ടായിരുന്നു.