തുടർച്ചയായി രണ്ടാം വട്ടവും സെലൻസ്കി സൗദിയിലേയ്ക്ക്

ആഴ്ചകൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം സൗദി സന്ദർശിക്കുന്നത്
Zelensky visits Saudi Arabia for the second time in a row

തുടർച്ചയായി രണ്ടാം വട്ടവും സെലൻസ്കി സൗദിയിലേയ്ക്ക് Zelensky visits Saudi Arabia for the second time in a row

file photo

Updated on

റിയാദ്: ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി തുടർച്ചയായി സൗദി സന്ദർശിക്കുന്നു. ആഴ്ചകൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം സൗദി സന്ദർശിക്കുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ അമെരിക്ക-ഇസ്രയേൽ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനുള്ള യുക്രെയ്ന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം.

സുരക്ഷാ സഹകരണം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനായി സെലൻസ്കി ജിദ്ദയിലാണ് ഇറങ്ങിയതെന്ന് യുക്രെയ്ൻ വക്താക്കൾ സ്ഥിരീകരിച്ചു.ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ യുക്രെയ്നുള്ള വൈദഗ്ധ്യം സൗദിയുമായി പങ്കു വെയ്ക്കുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചിട്ടുണ്ട്.

റഷ്യൻ ആക്രമണങ്ങളെ നേരിടുന്നതിലൂടെ ആർജിച്ച യുക്രെയ്ന്‍റെ ആധുനിക പ്രതിരോധ സാങ്കേതിക വിദ്യ സൗദി അറേബ്യയ്ക്കും പ്രയോജനപ്പെടും. ആദ്യ സന്ദർശന വേളയിൽ വ്യോമപ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ പത്തു വർഷത്തെ സഹകരണ കരാറിൽ എത്തിയിരുന്നു. യുക്രെയ്ൻ തങ്ങളുടെ സൈനിക വിദഗ്ധരെയും ഡ്രോൺ വേധ മിസൈലുകളെയും മേഖലയിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് അയച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com