ഇറാനിൽ "ഓപ്പറേഷൻ എപ്പിക് ഫ്യൂറി'

നതാൻസ് ആണവ നിലയത്തിനു നേരെ ആക്രമണം നടത്തി ഇസ്രയേൽ-യുഎസ് സംയുക്ത സൈന്യം
Joint Israeli-US forces strike Natanz nuclear facility

നതാൻസ് ആണവ നിലയത്തിനു നേരെ ആക്രമണം നടത്തി ഇസ്രയേൽ-യുഎസ് സംയുക്ത സൈന്യം

social media

Updated on

ഇറാന്‍റെ സുപ്രധാന ആണവ കേന്ദ്രമായ നതാൻസിനു നേരെ അമെരിക്കയും ഇസ്രയേലും സംയുക്തമായി സൈനിക ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്‍റിനു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് വിയന്നയിൽ ചേർന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ യോഗത്തിൽ ഇറാൻ പ്രതിനിധി റെസ നജാഫി വെളിപ്പെടുത്തി.

തിങ്കളാഴ്ച നടന്ന ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷക സമിതിയുടെ 35 രാഷ്ട്ര പ്രതിനിധികളുടെ യോഗത്തിലാണ് ഇറാൻ ഇതു സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്. ആണവ ചോർച്ചയുണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകി.

ഇറാന്‍റെ സമാധാനപരമായ ആണവ പദ്ധതികളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ഈ ആക്രമണം നടന്നതെന്ന് റെസ നജാഫി പറഞ്ഞു. നതാൻസിലെ പ്ലാന്‍റിന് എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചു എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച അമെരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന സൈനിക നീക്കത്തിന്‍റെ ഭാഗമായാണ് നതാൻസിനു നേരെയുള്ള ആക്രമണത്തെയും കണക്കാക്കുന്നത്. ഇറാന്‍റെ ആണവ ശേഷിയെ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com