ഇന്ത്യ-പാക് പ്രശ്നം: ട്രംപിന് വഞ്ചിക്കപ്പെട്ടെന്ന തോന്നൽ

അമെരിക്കയുടെ ശത്രു രാജ്യങ്ങളുമായി അടുക്കുന്ന സാഹചര്യത്തിലേയ്ക്ക് ഇന്ത്യയെ പീറ്റർ നവാരോ കൊണ്ടെത്തിച്ചെന്നും ആഷ് ലി
Ashley J. Tellis

ആഷ്‌ലി ജെ.ടെല്ലിസ്

file photo

Updated on

വാഷിങ്ടൺ: ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ലഭിക്കാത്തതിൽ ട്രംപിന് കടുത്ത ഇച്ഛാഭംഗവും വഞ്ചിക്കപ്പെട്ടെന്ന തോന്നലും ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമെരിക്കൻ സ്ട്രാറ്റജിക് അഫയേഴ്സ് വിദഗ്ധനായും ഇന്ത്യൻ വംശജനുമായ ആഷ്‌ലി ജെ. ടെല്ലിസ്.

ഈ വിഷയത്തിൽ താൻ വഞ്ചിക്കപ്പെട്ടെന്നെ തോന്നൽ ട്രംപിനുണ്ടെന്ന് എൻഡിടിവിക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ആഷ്‌ലി വെളിപ്പെടുത്തിയത്.

അമെരിക്കയുടെ താക്കീത് പരിഗണിക്കാതെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതും ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിനുള്ള ക്രെഡിറ്റ് തനിക്കു ലഭിക്കാത്തതും ട്രംപിന് താൻ വഞ്ചിക്കപ്പെട്ടതായുള്ള തോന്നലുണ്ടാക്കാൻ ഇടയാക്കിയതായി ആഷ്‌ലി പറയുന്നു. ഈ സംഭവത്തിൽ അമെരിക്കയ്ക്കു ക്രെഡിറ്റ് നൽകാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

റഷ്യയിൽ നിന്നും ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം ചൈനയായിട്ടും ചൈനയെ പിന്തുടരാതെ ഇന്ത്യയെ പിന്തുടരുന്ന നടപടി ട്രംപ് സ്വീകരിച്ചതിനു പിന്നിലും ഇങ്ങനെ ഇന്ത്യ-യുഎസ് ബന്ധം തകരാറിലാക്കുന്നതിലും ട്രംപിന്‍റെ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോയ്ക്ക് വലിയ പങ്കാണുള്ളതെന്നും ആഷ്‌ലി അഭിപ്രായപ്പെട്ടു.

മറ്റു വഴികളില്ലാത്തതിനാൽ അമെരിക്കയുടെ ശത്രു രാജ്യങ്ങളുമായി അടുക്കുന്ന സാഹചര്യത്തിലേയ്ക്ക് ഇന്ത്യയെ പീറ്റർ നവാരോ കൊണ്ടെത്തിച്ചെന്നും ആഷ്‌ലി കുറ്റപ്പെടുത്തി. എന്നാൽ നവാരോയാകട്ടെ ഇന്ത്യയെ തീരുവകളുടെ മഹാരാജാവ് എന്ന് വിശേഷിപ്പിച്ചു പരിഹസിക്കുകയും റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്ത് വൻ തോതിൽ ലാഭം കൊയ്യുകയാണെന്നും ആഷ്‌ലി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com