ഫ്‌ളൈ ദുബായ് സഹപൈലറ്റ് ശ്രമിച്ചത് ഭീകരാക്രമണത്തിന്: യുഎഇ

ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാന്‍ സ്വദേശിയായ ഹമാം അല്‍-ഹമാമി
The co-pilot who carried out the attack was Hamam al-Hamami, an Omani national.

ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാന്‍ സ്വദേശിയായ ഹമാം അല്‍-ഹമാമി

Updated on: 

ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനും ഇന്ത്യന്‍ വംശജനുമായ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സഹപൈലറ്റ് ' ഭീകരാക്രമണത്തിന് ' ശ്രമിച്ചെന്ന് യുഎഇ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹമദ് സെയ്ഫ് അല്‍ ഷംസി പറഞ്ഞു.

കോക്ക്പിറ്റിനുള്ളില്‍ വച്ച് കോ-പൈലറ്റ്, പൈലറ്റിനെ 'ക്രാഷ് ആക്‌സ്' (അപകടസമയത്ത് ഉപയോഗിക്കുന്ന കോടാലി) ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍ ജനറല്‍ പറഞ്ഞു. വിമാനാപകടം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി സാധാരണയായി കോക്ക്പിറ്റില്‍ സൂക്ഷിക്കുന്ന ഒന്നാണ് ക്രാഷ് ആക്‌സ്.

ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാന്‍ സ്വദേശിയായ ഹമാം അല്‍-ഹമാമി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒമാനില്‍ വിമാനം പറത്തുന്നതില്‍ നിന്ന് ഹമാം അല്‍-ഹമാമിനെ നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് യുഎഇ ആസ്ഥാനമായുള്ള ഒരു എയര്‍ലൈന്‍ ഹമാമിനെ ജോലിക്ക് നിയോഗിക്കുകയായിരുന്നു. ജോലിക്ക് എടുത്തപ്പോള്‍ ഹമാമിന്‍റെ പശ്ചാത്തലം പരിശോധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സഹപൈലറ്റ് ആയിരുന്ന ഹമാം മറ്റാരുടെയെങ്കിലും നിർദേശപ്രകാരമാണോ പ്രവർത്തിച്ചതെന്ന് പരിശോധിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെള്ളിയാഴ്ച പറഞ്ഞു. വിമാനത്തിൽ നടന്ന ആക്രമണത്തിൽ ഹമാമിനെ കൂടാതെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് "കനത്ത വില" നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com