ഗാസയിൽ വ്യോമ മാർഗം സഹായമെത്തിച്ച് യുഎഇ

ഗാസയിൽ യുഎഇ എത്തിച്ച ആകെ സഹായം 3,940 ടൺ കവിഞ്ഞു
ഗാസയിൽ യുഎഇ എത്തിച്ച ആകെ സഹായം 3,940 ടൺ കവിഞ്ഞു

ഗാസയിൽ വ്യോമ മാർഗം സഹായമെത്തിച്ച് യുഎഇ

Updated on

അബുദാബി: ഗാസയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന പലസ്‌തീൻ ജനതയ്ക്ക് വ്യോമ മാർഗം സഹായമെത്തിച്ച് യുഎഇ. ഓപ്പറേഷൻ ഗാലന്‍റ് നൈറ്റ് 3ന്‍റെ ഭാഗമായി ഓപ്പറേഷൻ ബേർഡ്സ് ഓഫ് ഗുഡ്നെസ് എന്ന പേരിലാണ് എഴുപതാം വട്ടം സഹായം വിതരണം ചെയ്തത്.

ജോർദാനിലെ ഹാഷെമൈറ്റുമായി സഹകരിച്ചും ജർമനി, ഇറ്റലി, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുമാണ് സഹായം നൽകിയത്. ഇതോടെ ഗാസയിൽ യുഎഇ എത്തിച്ച ആകെ സഹായം 3,940 ടൺ കവിഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com