ഇസ്ലാമിക വംശജരുടെ അമിത കുടിയേറ്റം അമെരിക്കയെ നശിപ്പിക്കുന്നു

വിവാദ പ്രസ്താവനയുമായി റിപ്പബ്ലിക്കൻ അംഗം ബ്രാൻഡൻ ഗിൽ
Controversial picture of Mandani eating with her hands

മാംദാനി കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന വിവാദ ചിത്രം

file photo

Updated on

വാഷിങ്ടൺ: അമെരിക്കയിലേയ്ക്കുള്ള ഇസ്ലാമിക വംശജരുടെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തെ നശിപ്പിക്കുന്നു എന്ന വിവാദ പരാമർശവുമായി അമെരിക്കൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗം. ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ബ്രാൻഡൻ ഗിൽ ആണ് വിവാദ പരാമർശം നടത്തിയത്. ടെക്സസിലെ ചില ഭാഗങ്ങളിൽ ഇസ്ലാമികവത്കരണം നടത്തുന്നതായും സംസ്ഥാനത്തെ പല മാളുകളും സന്ദർശിക്കുമ്പോൾ താൻ നിൽക്കുന്നത് പാക്കിസ്ഥാനിലാണ് എന്നു തോന്നിപ്പോകുമെന്നും അദ്ദേഹം റിയൽ അമെരിക്കാസ് വോയ്സിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഈ മാറ്റങ്ങൾ സാംസ്കാരിക സ്വഭാവത്തെ മാറ്റി മറിച്ചതായും അദ്ദേഹം ആരോപിച്ചു. തന്‍റെ മണ്ഡലത്തിൽ നിന്നുള്ള ആളുകൾ ഇക്കാര്യം ഏറെ വിഷമത്തോടെ തന്നോട് സംസാരിക്കാറുള്ളതായി ഗിൽ പറഞ്ഞു. തങ്ങളുടെ സംസ്കാരവും ജീവിത രീതിയും മാറിക്കൊണ്ടിരിക്കുന്നതായി ജനങ്ങൾക്ക് തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഗിൽ ഈ പ്രസ്താവന നടത്തിയതിനു പിന്നാലെ അതിരൂക്ഷമായ പ്രതികരണവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പലരും രംഗത്തെത്തി. ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനിയെ ലക്ഷ്യമിട്ട് ഗില്ലും അദ്ദേഹത്തിന്‍റെ ഭാര്യ ഡാനിയേൽ ഡിസൂസ ഗില്ലും നടത്തിയ പരാമർശങ്ങൾ അന്നു വിവാദമായിരുന്നു.

മാംദാനി കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോ റീ ഷെയർ ചെയ്തു കൊണ്ട് "അമെരിക്കയിലെ സംസ്കാര സമ്പന്നരായ ആളുകൾ ഇങ്ങനെയല്ല ഭക്ഷണം കഴിക്കുന്നത്, നിങ്ങള്‍ക്ക് ഈ സംസ്‌കാരത്തിന് അനുസരിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ മൂന്നാം ലോകരാജ്യങ്ങളിലേക്ക് തന്നെ തിരികെ പോകൂ.’

എന്നായിരുന്നു ഗില്‍ കുറിച്ചത്. ഇതിനു പിന്നാലെ ദക്ഷിണേഷ്യന്‍ സംസ്‌കാരങ്ങളിലും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് സര്‍വസാധാരണമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം വന്നു.

logo
Metro Vaartha
www.metrovaartha.com