ഹമാസ് തന്നെ മനുഷ്യ കവചമാക്കി: മുൻ ബന്ദി അലൻ ഓഹൽ

ഗാസ സിറ്റിയിൽ സൈന്യം നടത്തിയ ആക്രമണത്തെ തുടർന്ന് ഹമാസ് തന്നെ യുദ്ധ മേഖലകളിലേയ്ക്ക് മാറ്റിയതായും ഓഹൽ
Alon Ohel at the hospital following his release from captivity on October 13, 2025.

2025 ഒക്ടോബർ 13-ന് തടവിൽ നിന്ന് മോചിതനായതിനെത്തുടർന്ന് ആശുപത്രിയിൽ അലോൺ ഓഹൽ.

Government Press Office

Updated on

ഗാസ സിറ്റിയിൽ ഐഡിഎഫിന്‍റെ ആക്രമണം നടന്നപ്പോൾ ഹമാസ് തന്നെ മനുഷ്യ കവചമായി ഉപയോഗിച്ചതായി ഹമാസ് വിട്ടയച്ച ബന്ദികളിൽ ഒരാളായ അലൻ ഓഹൽ. ഗാസ സിറ്റിയിൽ സൈന്യം നടത്തിയ ആക്രമണത്തെ തുടർന്ന് ഹമാസ് തന്നെ യുദ്ധ മേഖലകളിലേയ്ക്ക് മാറ്റിയതായും ഗാസയിലെ തടവിൽ നിന്നു മോചിപ്പിക്കപ്പെട്ട അലൻ ഓഹൽ പറഞ്ഞു. 40 ദിവസം മുമ്പ് മധ്യ ഗാസയിലെ ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് മാറ്റുന്നതു വരെ ഗാസയിൽ മിക്ക സമയത്തും ഓഹലിനെ ഒരു തുരങ്കത്തിൽ ചങ്ങലയ്ക്ക് ഇട്ടിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com