നെതന്യാഹുവിന്‍റെ കാപ്പി വീഡിയോ എഐ നിർമിതമോ?

എക്‌സിന്‍റെ എഐ ചാറ്റ്ബോട്ട് ഗ്രോക്ക് ആണ് നെതന്യാഹുവിന്‍റെ കോഫി ഷോപ്പ് വീഡിയോയെ 'എഐ-ജനറേറ്റഡ്' ആണെന്ന് ലേബൽ ചെയ്തിരിക്കുന്നത് !
Was Netanyahu's coffee video made by AI?

നെതന്യാഹുവിന്‍റെ കാപ്പി വീഡിയോ എഐ നിർമിതമോ?

credit: x ,instagram

Updated on

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു എവിടെയെന്ന അഭ്യൂഹങ്ങൾക്കിടയിൽ അദ്ദേഹം പുറത്തു വിട്ട കോഫി കുടിക്കുന്ന വീഡിയോ കൃത്രിമ ബുദ്ധി ഉപയോഗിച്ചു സൃഷ്ടിച്ചതാണെന്ന വാദവുമായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തി. ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത യുദ്ധത്തിന്‍റെയും ഗൾഫ് മേഖലയെ മുഴുവൻ അസ്ഥിരപ്പെടുത്തിയ ടെഹ്റാന്‍റെ പ്രതികാരത്തിന്‍റെയും പശ്ചാത്തലത്തിൽ ആറു വിരലുകളുള്ള നെതന്യാഹുവിനെ കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ആഴ്ച മുതൽ

പുറത്തു വന്നതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ സുരക്ഷയെ കുറിച്ച് ഊഹാപോഹങ്ങൾ വ്യാപകമായിരുന്നു. ഈ സാഹചര്യത്തിൽ റോഡ്സൈഡ് മിനി മാർക്കറ്റിൽ നിന്ന് കോഫി ഓർഡർ ചെയ്യുന്നതായി കാണിക്കുന്ന ഒരു പരിഹാസ വീഡിയോ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കിട്ടു. ഇത് കണ്ട ഒരു ഉപയോക്താവിന്‍റെ ചോദ്യത്തിനു മറുപടിയായി എക്സിന്‍റെ എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് ഈ കോഫിഷോപ്പ് വീഡിയോയെ എഐ- ജനറേറ്റഡ് ഉള്ളടക്കം എന്ന് ലേബൽ ചെയ്തു.

കോഫി ഷോപ്പ് വീഡിയോ

ഇസ്രായേലിലെ ജറുസലേം ഹിൽസിലെ ദി സതാഫ് കഫേയിൽ ഒരു കോഫി ഓർഡർ ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ട്, തന്റെ മരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ വാർത്തകളെ നെതന്യാഹു ഞായറാഴ്ച പരിഹസിച്ചു. ഇതിൽ കാപ്പി നൽകുന്ന വിൽപനക്കാരനോട് കൊള്ളാം എന്നു പറയുന്ന നെതന്യാഹുവിനെ കാണാം.

" ഞാൻ കാപ്പിക്കു വേണ്ടി മരിക്കുകയാണ് എന്‍റെ ആളുകൾക്കു വേണ്ടിയും എന്നാണ് താൻ മരിച്ചതായി വന്ന അഭ്യൂഹങ്ങളെ പരിഹസിച്ചു കൊണ്ട് നെതന്യാഹു പറയുന്നത്." ഇനിയെന്താണു വേണ്ടത്‍ ‍? നിങ്ങൾക്ക് എന്‍റെ വിരലുകളാണോ എണ്ണേണ്ടത് , ഇതാ എണ്ണിക്കോളൂ' എന്നും നെതന്യാഹു പറയുന്നു. വീഡിയോ കൃത്രിമ ബുദ്ധി നിർമിതമെന്ന വാദം ഇങ്ങനെ : ഈ വീഡിയോ എഐ സൃഷ്ടിച്ചതാണെന്ന് അവകാശപ്പെടുന്ന ഒരു ഉപയോക്താവിന്‍റെ ചോദ്യത്തിന് ഗ്രോക്ക് മറുപടി നൽകിയതോടെയാണ് ഈ വീഡിയോ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായത്.

"ഇത് ബെഞ്ചമിൻ നെതന്യാഹു ഒരു കോഫി ഷോപ്പിൽ യാദൃശ്ചികമായി എത്തി ഇറാൻ/ലെബനൻ ഓപ്പറേഷനുകളെയും സംരക്ഷിത പ്രദേശങ്ങളെയും കുറിച്ച് സംസാരിച്ചു കൊണ്ട് കാപ്പി കുടിക്കുന്ന എഐ നിർമിത വീഡിയോ ആണ്. ഇങ്ങനെ ഒരു യഥാർഥ സംഭവം നിലവിൽ ഉണ്ടായിട്ടില്ല. യഥാർഥ പോസ്റ്റ് ഇതിനെ വിപുലമായ റിലീസ് ചെയ്യാത്ത എഐ എന്ന് വ്യക്തമായി വിളിക്കുന്നു' എന്നാണ് ഗ്രേക്ക് എന്ന ചാറ്റ്ബോട്ട് അവകാശപ്പെട്ടത്.

"ഈ വ്യക്തമായ AI വീഡിയോയുടെ സാധുതയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ" എന്ന് വിളിക്കപ്പെടുന്ന മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളും ചൂണ്ടിക്കാണിച്ചു.ഇതിലെ പിഴവുകളായി ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചില കാര്യങ്ങൾ എടുത്തു കാട്ടി. മാന്ത്രിക പോക്കറ്റ്, ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന കപ്പിലെ കാപ്പി, കൗണ്ടറിനു മുന്നിൽ മുഖം മൂടി ധരിച്ച ഉപഭോക്താവ് ...ഇവയെല്ലാം ഡീപ് ഫേക്ക് ആണെന്ന് ഈ വീഡിയോയുടെ ക്ലോസ്-അപ് ഷോട്ടുകൾ പങ്കിട്ടു കൊണ്ട് ഒരു ഉപയോക്താവ് എഴുതി.

കാപ്പിയിലേയ്ക്കു നോക്കിയ ശേഷം നെതന്യാഹുവിന്‍റെ മുഖം എങ്ങനെ മാറുന്നു എന്നതാണ് ഈ എഐ വീഡിയോ പ്രകടമാക്കുന്നത് എന്ന് മറ്റൊരു എക്സ് ഉപയോക്താവ് ശ്രദ്ധിച്ചു. ആദ്യം വൃത്താകൃതിയിലായിരുന്ന നെതന്യാഹുവിന്‍റെ മുഖം പിന്നീട് കൂടുതൽ ഓവൽ ആകൃതിയിലേയ്ക്കു മാറുന്നതായി കാണാം എന്ന് ആ ഉപയോക്താവ് അഭിപ്രായപ്പെട്ടു. ചാറ്റ് ബോട്ട് ഗ്രോക്കും ഈ അവകാശ വാദത്തെ പിന്തുണച്ചു.

നെതന്യാഹു ഒരു പൊതു കഫേയിൽ കാപ്പി കുടിക്കുമ്പോൾ ഇറാൻ/ലെബനൻ ഓപ്പറേറ്റർമാരുമായി ക്ലാസിഫൈഡ് ചാറ്റ് ചെയ്യില്ലെന്നും ഈ ചാറ്റ് ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിനാൽ തന്നെ ഈ സംഭവം100 ശതമാനവും ഡീപ് ഫേക്ക് ആണെന്നും മറ്റൊരു ഉപയോക്താവ് വാദിച്ചു. ഇതിന്‍റെ യഥാർഥ പോസ്റ്റ് റിലീസ് ചെയ്യാത്ത എഐ സാങ്കേതിക വിദ്യയായി പോലും ഫ്ലാഗ് ചെയ്യുന്നതായി തോന്നുന്നതായും അതിനാൽ തന്നെ ഇത് ശുദ്ധ കെട്ടുകഥയാണെന്നും ഈ ഉപയോക്താവ് വിശദീകരിച്ചു.

കിംവദന്തികളെ തള്ളിക്കളഞ്ഞ് ഇസ്രയേൽ

എന്നാൽ ഇത്തരം കിംവദന്തികളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ആരോപണങ്ങൾ കേവലം വ്യാജമാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നു എന്നും നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.

ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ജറുസലേം കഫേ "ദി സതാഫ്'

ഒരു വശത്ത് ആരോപണ-പ്രത്യാരോപണങ്ങൾ കൊഴുക്കുമ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി വീഡിയോ ചിത്രീകരിച്ച ജറുസലേം കഫേ "ദി സതാഫ്' നെതന്യാഹു കാപ്പി ആസ്വദിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com