ഭീകരത പാക്കിസ്ഥാന്‍റെ വായ്പ തിരിച്ചടയ്ക്കില്ല: ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ക്ഷിതിജ് ത്യാഗി

പാക് അധീന കശ്മീരിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്നും ത്യാഗി
 Indian diplomatTyagi

ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ക്ഷിതിജ് ത്യാഗി

Updated on: 

മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങള്‍ സ്വന്തമാക്കുന്നതിനെക്കുറിച്ചോ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നതിന് പകരം സ്വന്തം സാമ്പത്തിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ക്ഷിതിജ് ത്യാഗി പാക്കിസ്ഥാനെ ഓർമിപ്പിച്ചു.

കൗണ്‍സിലിലെ അതിശയോക്തി കലർന്ന, നാടകീയമായ പാകിസ്ഥാ‌ന്‍റെ ഇത്തരം നീക്കങ്ങളോ പാക്കിസ്ഥാൻ വളർത്തുന്ന ഭീകരതയോ ആ രാജ്യത്തിന്‍റെ വായ്പ തിരിച്ചടയ്ക്കാൻ ഉതകുകയില്ലെന്ന് ആക്ഷേപഹാസ്യ രൂപത്തിൽ ത്യാഗി പറഞ്ഞു.

പാക് അധീന കശ്മീരിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്നും ത്യാഗി ആരോപിച്ചു. ജൂണ്‍ മുതല്‍ പ്രദേശത്ത് നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതായും ഭക്ഷണവും മരുന്നുകളും തടഞ്ഞുവച്ചതായും അദ്ദേഹം പറഞ്ഞു. ”ഈ കൗണ്‍സിലിന്‍റെ പരിശോധനയ്ക്ക് വിധേയമാകുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഒരു പ്രതിനിധി സംഘം ഉണ്ടെങ്കില്‍ അത് പാകിസ്ഥാനാണ്,” എന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു

ഇന്ത്യയില്‍ വര്‍ഷങ്ങളായി നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്നുള്ളതോ പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതോ ആയ ഭീകരസംഘടനകള്‍ ഉത്തരവാദികളാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. ഓപ്പറേഷൻ സിന്ദൂറിലും മുംബൈ ഭീകരാക്രമണത്തിലുമെല്ലാം ഇന്ത്യ അതു തെളിയിച്ചതുമാണ്.

logo
Metro Vaartha
www.metrovaartha.com