

ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി
file photo
ന്യൂഡൽഹി: ന്യൂയോർക്ക് മേയറായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ ഭീകര നേതാവ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി എഴുതിയ കത്ത് പുറത്തായി.
തീഹാർ ജയിലിൽ യുഎപിഎ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർഥി കൂടിയായ ഉമർഖാലിദിനെ സംബോധന ചെയ്ത് മംദാനി എഴുതിയ കത്താണ് കഴിഞ്ഞ ദിവസം ഉമറിന്‍റെ സുഹൃത്ത് ബനജ്യോത്സന ലാഹിരി പുറത്തു വിട്ടത്. ന്യൂയോർക്കിന്‍റെ അമരത്തെത്തുന്ന ആദ്യ മുസ്ലിം വംശജനും ഇന്ത്യൻ വംശജനുമായ മംദാനി കഴിഞ്ഞ ദിവസമാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
"നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരം നിങ്ങളെ കുറിച്ച് ചിന്തിക്കുന്നു.' ഇതായിരുന്നു സ്വന്തം കൈപ്പടയിൽ മംദാനി കുറിച്ചത്.
നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്‍റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി രംഗത്ത് എത്തിയിരുന്നു.