മുജ്തബ ഹുസൈനി: കാർക്കശ്യത്തിന്‍റെ ആൾരൂപം

ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ സമ്മർദ്ദമാണ് മുജ്തബയെ തെരഞ്ഞെടുക്കാൻ കാരണം
Mujtaba Hussaini: The embodiment of rigidity

മുജ്തബ ഹുസൈനി: കാർക്കശ്യത്തിന്‍റെ ആൾരൂപം

file photo

Updated on

ടെഹ്റാൻ: ആയത്തുള്ള അലി ഖമനേയിയുടെ വധത്തെ തുടർന്ന് ഇറാന്‍റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഹുസൈനി ഖമനേയിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ഖമനേയിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ. ഇറാനിലെ 88അംഗ അസംബ്ലി ഒഫ് എക്സ്പെർട്ട്സ് ആണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്.

ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ സമ്മർദ്ദമാണ് മുജ്തബയെ തെരഞ്ഞെടുക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ദീർഘകാലമായി ഇറാന്‍റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമാണ് മുജ്തബ ഹുസൈനി. പിതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന്‍റെ ഭരണം നിയന്ത്രിച്ചിരുന്നതും മുജ്തബയായിരുന്നു.

ഇറാൻ സൈന്യമായ ഐആർജിസിയുമായി അടുത്ത ബന്ധം പുലർത്തുന്ന മുജ്തബ രാജ്യത്തെ സുരക്ഷാ സൈനിക നീക്കങ്ങളിൽ വൻ സ്വാധീനം ചെലുത്തിയിരുന്നു.1969 സെപ്റ്റംബർ എട്ടിന് മഷാദിൽ ആണ് മുജ്തബയുടെ ജനനം. അന്തരിച്ച ഖമനേയിയ്ക്ക് മുജ്തബ അടക്കം ആറു മക്കളാണുള്ളത്.

ടെഹ്റാനിൽ പേരുകേട്ട അലവി ഹൈസ്കൂളിൽ പഠിച്ച മുജ്തബ തുടർന്ന് ക്വോമിൽ യാഥാസ്ഥിതിക പുരോഹിതരുടെ കീഴിൽ മതപഠനം തുടർന്നു. എന്നാൽ ആയത്തുള്ള റാങ്ക് മുജ്തബ നേടിയിട്ടില്ല. കോടിക്കണക്കിനു ഡോളർ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്‍റെ അധിപനാണ് മുജ്തബയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. സ്വിസ് ബാങ്ക് അക്കൗണ്ടുകളും 138 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഒരു ബ്രിട്ടീഷ് ആഡംബര വസ്തുവും ഇതിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. എങ്കിലും യഥാർഥ ആസ്തി അജ്ഞാതമാണ്.

ഇറാൻ-ഇറാഖ് യുദ്ധകാലത്ത് മുജ്തബ സൈന്യത്തിലെ ഹബീബ് ബറ്റാലിയനിൽ പ്രവർത്തിച്ചിരുന്നു ആയത്തുള്ള അലി ഖമനേയിയെക്കാൾ കടുത്ത നിലപാടുകാരനാണ് മുജ്തബ. ഇറാൻ സർക്കാരിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിനു പിന്നിൽ മുജ്തബയായിരുന്നു എന്നാണ് റിപ്പോർട്ട്.

മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്‍റിനും മുകളിലാണ് പരമോന്നത നേതാവിന്‍റെ സ്ഥാനം. രാജ്യത്തിന്‍റെ പൊതു നയങ്ങൾ, ആഭ്യന്തര വിദേശ നയങ്ങൾ, രാജ്യത്തിന്‍റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് കമാൻഡർ ഇൻ ചീഫ് കൂടിയായ പരമോന്നത നേതാവാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com