അമെരിക്കൻ ഉപഗ്രഹവുമായി കുതിച്ചുയർന്ന് ഇന്ത്യയുടെ ബാഹുബലി

അമെരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്‍റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി ബഹിരാകാശത്ത് എത്തിക്കുന്നത്.
ISRO's LVM 3M6 takes off with American satellite

അമെരിക്കൻ ഉപഗ്രഹവുമായി കുതിച്ചുയർന്ന് ഐഎസ്ആർ ഒയുടെ എൽവിഎം 3 എം 6

 CREDIT: ISRO

Updated on

ശ്രീഹരിക്കോട്ട: അമെരിക്കൻ ഉപഗ്രഹവുമായി കുതിച്ചുയർന്ന് ഐഎസ്ആർ ഒയുടെ എൽവിഎം 3 എം 6. വിക്ഷേപണം വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചു.അമെരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്‍റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ഡിസം 24 ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. രണ്ട് മാസത്തിനിടെയുള്ള എൽവിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയിൽ എൽവിഎം 3 ദൗത്യങ്ങൾ നടക്കുന്നതും ഇതാദ്യമായാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com