യുഎസിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; മൂന്നു മരണം

വ്യാഴാഴ്ചയായിരുന്നു അപകടം.
 Helicopters collide in US; three dead

യുഎസിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; മൂന്നു മരണം

Updated on: 

വാഷിങ്ടൺ: ഒറിഗൺ സംസ്ഥാനത്ത് വിമാനത്താവളത്തിനു സമീപം ആകാശത്ത് രണ്ടു ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു മൂന്നു മരണം. വ്യാഴാഴ്ചയായിരുന്നു അപകടം.മക്മിൻവിൽ മുനിസിപ്പൽ വിമാനത്താവളത്തിനു സമീപമായിരുന്നു അപകടം നടന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.14-ഓടെയായിരുന്നു അപകടം. ഒരു ഹെലികോപ്റ്ററിൽ ഒരു പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ കൂട്ടിയിടിച്ച മറ്റൊന്നിൽ രണ്ടു പേരുണ്ടായിരുന്നു. കൂട്ടിയിടിച്ചതിനു കാരണവും വ്യക്തമല്ല. അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രാദേശിക പൊലീസ്, അഗ്‌നിരക്ഷാസേന, മെഡിക്കല്‍ സംഘം എന്നിവര്‍ സ്ഥലത്തെത്തി.