അറസ്റ്റ്‍ ? യൂറോപ്യൻ യൂണിയൻ വ്യോമപാത ഒഴിവാക്കി നെതന്യാഹു

ബെഞ്ചമിൻ നെതന്യാഹുവിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അറസ്റ്റ് ഭയം!
Netanyahu
ബഞ്ചമിൻ നെതന്യാഹു

file photo

Updated on

ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അറസ്റ്റ് ഭയം! അറസ്റ്റ് ഭയന്ന് യൂറോപ്യൻ രാജ്യങ്ങളിലൂടെയുള്ള സാധാരണ വിമാന സഞ്ചാര പാത ഒഴിവാക്കി നൂറു കണക്കിനു കിലോമീറ്ററുകൾ വളച്ചു ചുറ്റിയാണ് നെതന്യാഹു യാത്ര ചെയ്തതെന്ന് റിപ്പോർട്ടുകൾ. ഗാസയിൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിൽ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് അമെരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധാരണ വ്യോമപാത ഒഴിവാക്കി അധിക ദൂരം സഞ്ചരിച്ച് ന്യൂയോർക്കിൽ എത്തിയത് എന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. തങ്ങളുടെ രാജ്യത്തു പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

നെതന്യാഹുവിന്‍റെ ഔദ്യോഗിക വിമാനമാണ് വിങ്സ് ഒഫ് സയൻ. അത് ന്യൂയോർക്കിലേക്കു പുറപ്പെട്ടത് ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ വ്യോമ പാതയിലൂടെ മെഡിറ്ററേനിയൻ, ജിബ്രാൾട്ടർ കടലിടുക്ക് വഴി അറ്റ്ലാന്‍റിക് റൂട്ടിലൂടെയായിരുന്നു. അമെരിക്കയിലേക്ക് ഉള്ള ഇസ്രയേൽ വിമാനങ്ങൾ സാധാരണയായി ‍യൂറോപ്പിലൂടെ, ഫ്രഞ്ച് വ്യോമ പാതയിലൂടെയാണ് പോകാറുള്ളത്. എന്നാൽ നെതന്യാഹുവിന്‍റെ ഔദ്യോഗിക വിമാനം ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമാതിർത്തികളും ഒഴിവാക്കി എന്നത് ശ്രദ്ധേയമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com