ഹോർമൂസിനു സമീപം യുഎസ് അപാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു

രണ്ടു പൈലറ്റുമാരെയും രക്ഷപ്പെടുത്തി
 US Apache helicopter crashes near Hormuz

ഹോർമൂസിനു സമീപം യുഎസ് അപാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു

Updated on

വാഷിങ്ടൺ: യുഎസ് സൈന്യത്തിന്‍റെ അപാച്ചെ ആക്രമണ ഹെലികോപ്റ്റർ ഹോർമൂസ് കടലിടുക്കിനു സമീപം തകർന്നു വീണു.വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടു ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അവർക്ക് പരിക്കുകൾ ഒന്നുമില്ലെന്നും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം അതിരൂക്ഷമായ സമയത്തു തന്നെയാണ് ഈ അപകടം ഉണ്ടായത്. എന്നാൽ ഈ അപകടത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ഇറാന്‍റെ ആക്രമണമാണോ അതോ മറ്റെന്തെങ്കിലും യന്ത്രത്തകരാറാണോ എന്നതുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റോ യുഎസ് സെൻട്രൽ കമാൻഡോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.

ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാനുള്ള ഇറാന്‍റെ ശ്രമത്തെ പ്രതിരോധിക്കുന്നതിനായി എംക്യു-9 റീപ്പർ ഡ്രോണുകൾ, എഫ്എ 18,എഫ് 35 യുദ്ധവിമാനങ്ങൾ എന്നിവയ്ക്കൊപ്പം അപാച്ചെ ഹെലികോപ്റ്ററുകളും അമെരിക്ക ഉപയോഗിച്ചു വരുന്നു.

ഫെബ്രുവരി 28നു തുടങ്ങിയ ഏറ്റുമുട്ടലുകൾക്കിടെ ഇറാൻ കുറഞ്ഞത് മുപ്പതോളം റീപ്പർ ഡ്രോണുകളും ഏതാനും അമെരിക്കൻ യുദ്ധ വിമാനങ്ങളും വെടിവച്ച് ഇട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സംഘർഷത്തിനിടെ നഷ്ടമാകുന്ന ആദ്യ അപാച്ചെ ഹെലികോപ്റ്റർ ആണ് ഇതെന്നാണ് വിലയിരുത്തൽ.

logo
Metro Vaartha
www.metrovaartha.com