

വെനിസ്വേലയ്ക്ക് അചഞ്ചലമായ ഐക്യദാർഢ്യം വീണ്ടും പ്രഖ്യാപിച്ച് റഷ്യയും ഇറാനും
file photo
റഷ്യയും ഇറാനും വെനിസ്വേലയ്ക്കു പിന്തുണ അറിയിച്ചു കൊണ്ട് പുതിയ പ്രസ്താവനകൾ പുറപ്പെടുവിച്ചു. ഇരു രാജ്യങ്ങളും കാരക്കാസിന്‍റെ ദീർഘകാല പങ്കാളികളും സ്ഥാനഭ്രഷ്ടനായ മഡുറോയുടെ ഗവണ്മെന്‍റിനെ പിന്തുണയ്ക്കുന്നവരുമാണ്. നഗ്നമായ നവകൊളോണിയൽ ഭീഷണികളും പുറത്തു നിന്നുളള സായുധ ആക്രമണവും നേരിടുന്ന സാഹചര്യത്തിൽ വെനിസ്വേലയുടെ താൽക്കാലിക പ്രസിഡന്‍റ് ഡെൽസി റോഗ്രിഗസിന്‍റെ നിയമനം ഐക്യം ഉറപ്പാക്കാനും വെനിസ്വേലയുടെ പരമമായ അധികാരം സംരക്ഷിക്കാനുമുള്ള ദൃഢ നിശ്ചയം വ്യക്തമാക്കുന്നു എന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മറ്റു രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും ലംഘിക്കുന്നത് ഏതു സാഹചര്യത്തിലായാലും ന്യായീകരിക്കാനാവില്ല എന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണ് എന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് ഒരു പ്രസ്താവനയിൽ പറഞ്ഞു.