ടെക്സസ് മാളിൽ വെടിവപ്പ്: 8 പേർ കൊല്ലപ്പെട്ടു; അക്രമിയെ കൊലപ്പെടുത്തി

റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇയാൾ ഒരു പ്രകോപനവും ഇല്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ടെക്സസ് മാളിൽ വെടിവപ്പ്:  8 പേർ കൊല്ലപ്പെട്ടു; അക്രമിയെ കൊലപ്പെടുത്തി

വാഷിങ്ടൺ: അമെരിക്കയിലെ ടെക്സസിലെ മാളിലുണ്ടായ വെടിവപ്പിൽ കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.

ഡെല്ലാസിലെ തിരക്കേറിയ മാളിന് പുറത്ത് വച്ചായിരുന്നു വെടിവെപ്പ്. ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടതായും 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പുറത്തുവരുന്ന ഔദ്യോഗിക വിവരം. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.

അതേസമയം, പെതുജനങ്ങൾക്കുനേരെ വെടിയുതിർത്ത അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇയാൾ ഒരു പ്രകോപനവും ഇല്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com