ഹോർമൂസ് കടലിടുക്ക് തുറക്കാൻ ആരുടെയും സഹായം വേണ്ട: ട്രംപ്

ലോകരാജ്യങ്ങളിൽ നിന്ന് പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് തങ്ങൾക്ക് ആരുടേയും സഹായം ആവശ്യമില്ലെന്ന നിലപാടിലേയ്ക്ക് ട്രംപ് മാറിയത്.
 Trump: No one needs help to open Strait of Hormuz

ഹോർമൂസ് കടലിടുക്ക് തുറക്കാൻ ആരുടെയും സഹായം വേണ്ട: ട്രംപ്

file photo

Updated on

വാഷിങ്ടൺ: ഇറാൻ ഉപരോധമേർപ്പെടുത്തിയതിനെ തുടർന്ന് കപ്പൽ ഗതാഗതം പ്രതിസന്ധിയിലായ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിന് അമെരിക്കയ്ക്ക് ആരുടേയും സഹായം വേണ്ടെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നേരത്തേ മറ്റു രാജ്യങ്ങളുടെ സൈനിക സഹായങ്ങൾ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതിനോട് ആരും കാര്യമായി അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതിനു പിന്നാലെയാണ് ട്രംപ് ഇത്തരം ഒരു നിലപാടുമായി രംഗത്തു വന്നത്. തന്ത്രപ്രധാനമായ ജലപാത സുരക്ഷിതമാക്കാൻ വാഷിങ്ടണിന് ആരുടെയും സഹായം ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ എണ്ണ നീക്കം തടസപ്പെടുകയും ആഗോള ക്രൂഡോയിൽ വില കുത്തനെ ഉയരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് ലോകരാജ്യങ്ങളോട് ഇടപെടൽ ആവശ്യപ്പെട്ടത്. എന്നാൽ പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് തങ്ങൾക്ക് ആരുടേയും സഹായം ആവശ്യമില്ലെന്ന നിലപാടിലേയ്ക്ക് ട്രംപ് മാറിയത്.

ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് തങ്ങളെന്നും ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യവും തങ്ങൾക്കുണ്ടെന്നും ട്രംപ് പറഞ്ഞു. രണ്ടു ദിവസം മുമ്പ് ട്രംപ് ലോകരാജ്യങ്ങളോട് ഹോർമൂസ് കടലിടുക്കിലേയ്ക്ക് യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി, സ്പെയിൻ, ഇറ്റലി എന്നിവ ഉൾപ്പടെ പ്രധാന യുഎസ് സഖ്യ കക്ഷികൾ ഈ ആവശ്യം നിരാകരിച്ചു.യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് വാഷിങ്ടണോ ഇസ്രയേലോ ബെർലിനുമായി കൂടിയാലോചിച്ചിട്ടില്ല എന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com