Captain Ella Waweya: The first Arab Muslim fac Israeli army

ക്യാപ്റ്റൻ എല്ല വാവേയ: ഇസ്രയേൽ സൈന്യത്തിന്‍റെ ആദ്യ അറബ് മുസ്ലിം മുഖം

file photo

ക്യാപ്റ്റൻ എല്ല വാവേയ: ഇസ്രയേൽ സൈന്യത്തിന്‍റെ ആദ്യ അറബ് മുസ്ലിം മുഖം

അറബി ഭാഷാ വക്താവ് കേണൽ അവിചായ് അദ്രേയിയുടെ പിൻഗാമിയാണ് എല്ല
Published on

ലെഫ്റ്റനന്‍റ് കേണൽ എല്ല വാവേയ, അഥവാ ക്യാപ്റ്റൻ എല്ല. ഐഡിഎഫ് യൂണിറ്റിലെ അറബിക് മീഡിയ സൈനിക ഡസ്ക് മേധാവിയാണ് ഇപ്പോൾ മേജർ ക്യാപ്റ്റൻ ആയി ഉയർത്തപ്പെട്ട എല്ല വാവേയ. അറബി ഭാഷാ വക്താവ് കേണൽ അവിചായ് അദ്രേയിയുടെ പിൻഗാമിയാണ് എല്ല. നിലവിൽ ഐഡിഎഫിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മുസ്ലിം ഓഫീസറാണ് എല്ല.തികച്ചും യാഥാസ്ഥിതികമായ മുസ്ലിം സമൂഹത്തിലാണ് എല്ല വളർന്നത്. മധ്യ ഇസ്രയേലിലെ അറബ് നഗരമായ ഖലൻസ്വയിലാണ് അവർ ജനിച്ചു വളർന്നത്.

അവിടെ സൈനിക സേവനം വളരെ അസാധാരണമായിരുന്നു. ഇസ്രയേലികൾ നിർബന്ധമായും സൈനിക സേവനത്തിലേർപ്പെടണം എന്നു നിയമമുണ്ടെങ്കിലും അറബ് മുസ്ലിങ്ങൾ അതിൽ ഉൾപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് 13 വർഷങ്ങൾക്കു മുമ്പ് തന്‍റെ 24ാം വയസിൽ ഐഡിഎഫിൽ ചേരാനുള്ള ഉറച്ച തീരുമാനം അവരെടുത്തത്.

സൈനിക ജീവിതം ഐഡിഎഫിൽ കെട്ടിപ്പടുത്ത അവർ 2021 ൽ മേജർ പദവിയും നേടി ആദ്യത്തെ മുസ്ലിം വനിതാ ഓഫീസറായി. എല്ല നിരന്തരം പലസ്തീനിലെ അമ്മമാരെ ബോധവത്കരിക്കുന്നു. തങ്ങളുടെ മക്കളെ ഇനിയെങ്കിലും ഭീകരരിൽ നിന്ന് അകറ്റി നിർത്താൻ പ്രേരിപ്പിക്കുന്നു. എല്ല തന്‍റെ ഇസ്രയേലി പൗരത്വം ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതിൽ അവർ ഇങ്ങനെ പറയുന്നു:

"ഞാൻ ക്യാപ്റ്റൻ എല്ല, എന്‍റെ ഹൃദയത്തിലും ആത്മാവിലും ഞാൻ ഇസ്രയേലിയാണ്. സൈന്യമാണ് എന്‍റെ പിന്തുണയും വിജയത്തിലേയ്ക്കുള്ള പാതയും. മാതൃരാജ്യമായ ഇസ്രയേലിനെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു.'ഭീകരതയ്ക്കെതിരെ അറബ് സംസാരിക്കുന്ന ജനങ്ങൾക്കിടയിൽ എല്ല നടത്തുന്ന പ്രവർത്തനം അതിശക്തമാണ്.

logo
Metro Vaartha
www.metrovaartha.com