ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വംശഹത്യ

ഇത്തവണ കൊല്ലപ്പെട്ടത് സമീർ കുമാർ ദാസ് എന്ന 28കാരൻ
The deceased was identified as 28-year-old Sameer Kumar Das.

കൊല്ലപ്പെട്ട സമീർ കുമാർ ദാസ് എന്ന 28കാരൻ

file photo

Updated on

ധാക്ക: ബംഗ്ലാദേശിൽ കലാപത്തിനിടെ വീണ്ടും ഹൈന്ദവ വംശഹത്യ. ആൾക്കൂട്ട ആക്രമണത്തിൽ സമീർ കുമാർ ദാസ് എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. ഇതോടെ ഇന്ത്യാ വിരുദ്ധ യുവ ഭീകരനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളിൽ ഇതു വരെ 12 ഹിന്ദുക്കൾ കൊല്ലപ്പെട്ടു.

ഫെനി ജില്ലയിലെ ദാഗോൺഭുയാൻ മേഖലയിൽ ഓട്ടോറിക്ഷ ഡ്രൈവറാിയ ജോലി ചെയ്തു വരികയായിരുന്നു സമീർകുമാർ ദാസ്. ആക്രമണത്തിനു ശേഷം അക്രമികൾ സമീർകുമാറിന്‍റെ വാഹനവുമായി കടന്നു കളഞ്ഞതായി പൊലീസ് പറയുന്നു. യുവാവിന്‍റെ മൃതദേഹം പിന്നീട് ഒരു സബ്ഡിസ്ട്രിക് ആശുപത്രിക്ക് സമീപമാണ് കണ്ടെത്തിയത്.

നർസിങ്ഡി ജില്ലയിലെ ഒരു പലചരക്ക് കട ഉടമയെ കടയിൽ വച്ച് ആക്രമിച്ചു കൊലപ്പെടുത്തിയതിനു ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും ഹിന്ദു വംശഹത്യ തുടരുന്നത്. ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണത്തിൽ രണ്ടു ഹൈന്ദവ യുവാക്കൾ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വടക്കു പടിഞ്ഞാറൻ കുരിഗ്രാം ജില്ലയിൽ നിരവധി ആക്രമണങ്ങൾ ഉണ്ടായതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com