

കൊല്ലപ്പെട്ടവരിൽ ട്രംപിനെ വധിക്കാൻ ശ്രമിച്ച യൂണിറ്റിന്‍റെ തലവനും
file photo
അമെരിക്കയും ഇസ്രയേലും ഇറാനെതിരേ യുദ്ധം ആരംഭിച്ചതിനു ശേഷം പ്രസിഡന്‍റ് ട്രംപിനെ സന്ദർശിച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്. യുദ്ധം ആരംഭിച്ച ശേഷം ട്രംപിനെ സന്ദർശിക്കുന്ന ആദ്യ യൂറോപ്യൻ നേതാവാണ് മെർസ്. ഡോണൾഡ് ട്രംപിനെ വധിക്കാനുള്ള ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രമായ ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഓപ്പറേഷൻ എപിക് ഫ്യൂറിയിലൂടെ വധിച്ചതായും യുഎസ് പറഞ്ഞു.
ട്രംപിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിലുള്ള ഒരു യൂണിറ്റിനു നേതൃത്വം നൽകിയ ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെയാണ് വധിച്ചതെന്ന് പെന്‍റഗൺ പ്രഖ്യാപിച്ചു.എന്നാൽ വധിച്ച ഇറാനിയൻ ഉദ്യോഗസ്ഥന്‍റെ പേര് പെന്‍റഗൺ വെളിപ്പെടുത്തിയില്ല. പ്രസിഡന്‍റ് ട്രംപിനെ വധിക്കാൻ ശ്രമിച്ച യൂണിറ്റിന്‍റെ തലവനെ വേട്ടയാടി കൊലപ്പെടുത്തിയെന്നും അവന്‍റെ അവസാനത്തെ ചിരിയും പ്രസിഡന്‍റ് ട്രംപിനു ലഭിച്ചു എന്നും ഇറാൻ പ്രസിഡന്‍റ് ട്രംപിനെ കൊല്ലാൻ ശ്രമിച്ചു എന്നുമാണ് പീറ്റ് ഹെഗ്സത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അവൻ എന്നെ പിടികൂടുന്നതിനു മുമ്പ് എനിക്ക് അവനെ ലഭിച്ചു എന്നാണ് ഈ വധത്തെ കുറിച്ച് ട്രംപ് ഒരു മാധ്യമത്തോട് പറഞ്ഞത്.