ഗാസ പുനർനിർമാണം: ഫെബ്രുവരി 17ന് ഔദ്യോഗിക പ്രഖ്യാപനം

ബോർഡ് ഒഫ് പീസ് അംഗങ്ങൾ 500 കോടി രൂപ(അഞ്ചു ബില്യണ്‍ ഡോളര്‍) നൽകുമെന്ന് ട്രംപ്
Gaza reconstruction: Official announcement on February 17th

ഗാസ പുനർനിർമാണം: ഫെബ്രുവരി 17ന് ഔദ്യോഗിക പ്രഖ്യാപനം

file photo

Updated on

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുൻകൈ എടുത്തു നടപ്പാക്കുന്ന ഗാസ പുനർനിർമാണത്തിനുള്ള ബോർഡ് ഒഫ് പീസിലെ അംഗരാജ്യങ്ങൾ പുതിയ ഗാസയ്ക്കു വേണ്ടി 500 കോടി രൂപ(അഞ്ചു ബില്യണ്‍ ഡോളര്‍) നൽകുമെന്നും ഫെബ്രുവരി 17 നു നടക്കുന്ന ആദ്യ യോഗത്തിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രസിഡന്‍റ് ട്രംപ് അറിയിച്ചു. അംഗരാജ്യങ്ങൾ ആദ്യ യോഗത്തിനായി വാഷിങ്ടണിൽ ഒത്തു കൂടുമ്പോൾ ഗാസ പുനർനിർമാണം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഗാസ പുനർനിർമിക്കുന്നതിന് താൻ പുതുതായി രൂപീകരിച്ച പീസ് ഒഫ് ബോർഡിലെ അംഗങ്ങൾ 5 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തതായി ട്രംപ് ഞായറാഴ്ച പറഞ്ഞു. ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ സേവനവും അംഗരാജ്യങ്ങൾ ഈ മേഖലയ്ക്ക് വിട്ടു നൽകും. ബോർഡ് ഒഫ് പീസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനയായി മാറും. അതിന്‍റെ ചെയർമാനായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

പുനർനിർമാണത്തിനായി ഏതൊക്കെ അംഗരാജ്യങ്ങളാണ് സാമ്പത്തിക മാനുഷിക സഹായങ്ങൾ നൽകുന്നതെന്ന് യുഎസ് പ്രസിഡന്‍റ് വിശദമാക്കിയിട്ടില്ല. ഗാസയിലേക്ക് വിന്യസിക്കുന്നതിന് ജൂൺ അവസാനത്തോടെ 8,000 സൈനികരെ വരെ സജ്ജമാക്കുമെന്ന് ഇന്തോനേഷ്യന്‍ സൈന്യം ഞായറാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.

ബോർഡിലെ 20ലധികം അംഗങ്ങളിൽ എത്ര പേർ ആദ്യ യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമല്ല. വ്യാഴാഴ്ചത്തെ ബോർഡ് ഒഫ് പീസ് മീറ്റിങ് വാഷിങ്ടണിലെ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പീസിൽ നടക്കുമെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഡിസംബറിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഇതിനെ ഡോണൾഡ് ജെ ട്രംപ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പീസ് എന്ന് പുനർനാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com