

ജനുവരി 13 ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് പേരിൽ ഒച്ചി ഉഗ്ബാബെയും
[Image credit: Premium Times]
ഒട്ടുക്പോ(നൈജീരിയ): നൈജീരിയയിലെ ബെനു സംസ്ഥാനത്തെ ഒട്ടുക്പോ തദ്ദേശ ഗവണ്മെന്‍റ് മേഖലയിൽ ഇക്കഴിഞ്ഞ ജനുവരി 11 നും 13 നുമായി നടന്ന ഇസ്ലാമിക ഭീകരരുടെ വെടി വയ്പിൽ ഏറ്റവും കുറഞ്ഞത് ആറു ക്രൈസ്തവർ കൊല്ലപ്പെട്ടു. ബെനു സംസ്ഥാനത്തെ 95 ശതമാനവും ക്രൈസ്തവരാണ്.
മരിച്ചവരിൽ ഒരു വിരമിച്ച നൈജീരിയൻ ആർമി വാറന്‍റ് ഓഫീസറും ഉൾപ്പെടുന്നു. അദ്ദേഹം ഞായറാഴ്ച ആസ 2 കമ്യൂണിറ്റിയിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ജനുവരി 13 നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു ക്രൈസ്തവരിൽ ഒച്ചി ഉഗ്ബാബെയും ഉൾപ്പെടുന്നു.
ബെനു സംസ്ഥാനത്തിന്റെ തലസ്ഥാനമായ മകുർദിയിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി
social media
ചൊവ്വാഴ്ചത്തെ അക്രമണം ഒട്ടോബി അക്ബയിലാണ് നടന്നത്. കൊല്ലപ്പെട്ടവർ ഒച്ചി ഉഗ്ബാബെ( മുൻ കൗൺസിലർ) അച്ചിബി ഒനാ, എജെ എബ, സൺഡേ ഇറുജ എന്നിവരാണ് എന്നു തിരിച്ചറിഞ്ഞു.അഞ്ചാമത്തെ ഇരയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തോക്കു ധാരികളായ ഭീകരർ ഫുലാനി തീവ്രവാദികൾ ആണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു.
പുലർച്ചെ 1.30 ഓടെയാണ് തീവ്രവാദികൾ സമൂഹത്തിൽ അതിക്രമിച്ചു കയറിയതെന്ന് തദ്ദേശീയ വാസികൾ സ്ഥിരീകരിച്ചു. ഞായറാഴ്ച നടന്ന സംഭവം മുതൽ നിരീക്ഷണം നടത്തിയിരുന്ന സന്നദ്ധ പ്രവർത്തകർ വിശ്രമിക്കാൻ നിൽക്കുകയായിരുന്നു. ഒട്ടോബി അക്പ സമൂഹം നൂറു ശതമാനവും ഒരു ക്രിസ്ത്യൻ വാസസ്ഥലമാണ്. ശാന്തരായ ഒരു സമൂഹമാണിവിടെയുള്ളത്. ഇവിടെയുള്ള ക്രൈസ്തവരുടെ ഭൂമി കൈവശപ്പെടുത്തി ക്രൈസ്തവരെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ ഭീകരത അഴിച്ചു വിടുകയാണ് ഇപ്പോൾ ഇസ്ലാമിക തീവ്രവാദികൾ എന്ന് തദ്ദേശീയർ ആരോപിച്ചു.