ഗാസ പിടിച്ചടക്കും: രൂക്ഷമായ കരയുദ്ധവുമായി ഇസ്രയേൽ

പലസ്തീനികൾ കൂട്ടപ്പലായനത്തിലേയ്ക്ക്
Palestinians into mass exodus

പലസ്തീനികൾ കൂട്ടപ്പലായനത്തിലേയ്ക്ക്

getty images

Updated on

ഗാസ: ഗാസ നഗരം പിടിച്ചെടുക്കാനായി ഇസ്രയേൽ സൈന്യം ശക്തമായ കരയാക്രമണം ആരംഭിച്ചു. നഗരം പിടിച്ചെടുക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി കരസേന ബോംബാക്രമണം ഊർജിതമാക്കിയതായി ഇസ്രയേൽ സൈന്യം എക്സിൽ പങ്കു വച്ച മാപ്പിലൂടെ അറിയിച്ചു. ഇന്നു മാത്രം നടന്ന ആക്രമണങ്ങളിൽ അറുപതിലേറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.

ആക്രമണം ശക്തമായതോടെ ഗാസയിൽ നിന്ന് പലസ്തീനികൾ കൂട്ടപ്പലായനം തുടരുകയാണ്. ജീവരക്ഷയ്ക്കായി ജനങ്ങൾ കൂട്ടപ്പലായനം ചെയ്യുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.ഗാസ മുനമ്പിനെ വിവിധ ഭാഗങ്ങളായി തിരിച്ച് സമ്പൂർണ സൈനിക നടപടികൾ നടത്താനുള്ള ഇസ്രയേലിന്‍റെ തന്ത്രം വ്യക്തമാക്കുന്ന മാപ്പും സൈന്യം എക്സിൽ പങ്കു വച്ചു. ഇതോടെ ഗാസയിലെ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്ക വർധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com