World
'നടക്കാൻ പോലും കഴിയില്ലായിരുന്നു'; കൊതുകു കടിക്കു പിന്നാലെ 9 വയസുകാരിക്ക് അപൂർവ അണുബാധ
യാത്രയ്ക്കിടെ കൊതുക് കടിയേറ്റ ഒൻപത് വയസുകാരിക്ക് അപൂർവ അണുബാധ സ്ഥീരീകരിച്ചു. കൊതുക് കടിയേറ്റതിനെ തുടർന്ന് കുട്ടിക്ക് നടക്കാൻ പോലും കഴിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് ഈ അപൂർവ സംഭവം നടക്കുന്നത്.
കുട്ടിയുടെ കാൽമുട്ടിന് മുകളിലായാണ് കൊതുക് കടിച്ചത്. ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആന്‍റി ബാക്ടീരിയൽ ക്രീം പുരട്ടിയെങ്കിലും ചൊറിച്ചിൽ ശമിച്ചില്ല. നാലാം ദിവസം കടിയേറ്റ ഭാഗം വീർത്ത് വരുകയും നടക്കാൻ പോലും സാധിക്കാതെ വന്നുവെന്നും അമ്മ പറഞ്ഞു.
ഡോക്ടറെ കാണിച്ചതിനെ തുടർന്ന് സ്ടാഫ് എന്ന അണുബാധയാണ് പിടിപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ലിംഫ് നോഡുകൾ വീർത്ത നിലയിലായിരുന്നു. ദിവസറങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷം കുട്ടി ആരോഗ്യം വീണ്ടെടുത്തു.