അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്കെതിരേ ഉപരോധവുമായി അമെരിക്ക

ഐസിസിയ്ക്കെതിരേ നടപടികള്‍ ശക്തമാക്കാനുള്ള യുഎസ് നീക്കം അന്താരാഷ്ട്ര നീതിന്യായ സംവിധാനത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും
 America imposes sanctions against the International Criminal Court

അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്കെതിരേ അമെരിക്ക

Updated on

വാഷിങ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയായ ഐസിസിക്കെതിരെ കൂടുതല്‍ കടുത്ത ഉപരോധ നീക്കവുമായി അമെരിക്ക. വാൾ സ്ട്രീറ്റ് ജേർണലാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐസിസിയുമായുള്ള മിക്ക ഇടപാടുകളും നിരോധിക്കുന്ന തരത്തിലായിരിക്കും പുതിയ ഉപരോധമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉപരോധം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആറ് മുതല്‍ ഏഴ് മാസം വരെ ഗ്രേസ് പിരീഡ് അനുവദി ക്കാനാണ് നീക്കം. ഐസിസിയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് റിപ്പോർട്ട്.

കോടതിയുമായുള്ള സാമ്പത്തികവും മറ്റ് ഇടപാടുകളും നിയന്ത്രിക്കുന്നതിലൂടെ അതിന്‍റെ പ്രവര്‍ത്തനങ്ങളെ വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. ഐസിസിയ്ക്കെതിരേ നടപടികള്‍ ശക്തമാക്കാനുള്ള യുഎസ് നീക്കം അന്താരാഷ്ട്ര നീതിന്യായ സംവിധാനത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

logo
Metro Vaartha
www.metrovaartha.com