

ആയിരം പാസ്റ്റർമാരുടെ സൈന്യവുമായി അംബാസിഡർ ഉച്ചകോടി 2025
FILEPHOTO
ജറുസലേം: ആറു ദിവസങ്ങളിൽ വിവിധ വേദികളിലായി ഇസ്രയേലിൽ പുതുമയുള്ള ഒരു ഉച്ചകോടി നടക്കുകയായിരുന്നു. ആദ്യത്തെ അംബാസിഡർ ഉച്ചകോടി. നേതൃത്വം നൽകിയത് ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി. അതു കൊണ്ടു തന്നെ ഹക്കബി ഉച്ചകോടി.
ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരത്തിലധികം പാസ്റ്റർമാരെ ഇസ്രയേലിനൊപ്പം നിൽക്കാനും യഹൂദ വിരുദ്ധതയെ ചെറുക്കാനും നിയോഗിച്ചു കൊണ്ടാണ് ഹക്കബി ഉച്ചകോടി വേറിട്ടതായത്. ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി ഈ കമ്മീഷന്‍ ചെയ്യലിന്‍റെ കാതൽ പാസ്റ്റർമാരോട് ഇങ്ങനെ വിശദീകരിച്ചു:
"ഇസ്രയേൽ രാജ്യത്തിന്‍റെ അംബാസിഡർ ആയിട്ടല്ല, യാതൊരു രാഷ്ട്രീയ പങ്ക് ഏറ്റെടുക്കാനുമല്ല, നിങ്ങൾ ക്രിസ്തുവിന്‍റെയും അവന്‍റെ രാജ്യത്തിന്‍റെയും വചനത്തിന്‍റെയും അംബാസിഡർമാരാണ് എന്ന് ഞാൻ പറയും'
പാസ്റ്റർമാരുടെ ഈ അപൂർവ സംഗമം ഒരു നിർണായക നിമിഷമാണന്നാണ് ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ മുൻ ഡയറക്റ്റർ റവ . ജോണി മൂർ പറഞ്ഞത്. പ്രത്യേകിച്ചും ജൂത രാഷ്ട്രത്തോടും ഇസ്രയേൽ ജനതയോടും ഐക്യ ദാർഢ്യം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലിലേയ്ക്ക് ഇതു വരെ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാസ്റ്റർമാരുടെ കൂട്ടമാണിത്. പ്രധാനമന്ത്രി നെതന്യാഹു ഉൾപ്പടെയുള്ള നേതാക്കൾ പാസ്റ്റർമാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജൂത പിന്തുണയ്ക്ക് നന്ദി പറയുന്നതിനും മുന്നോട്ടു വന്നു,