ഇറാനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ

ജനകീയ പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ ഇറാൻ സ്വീകരിച്ച ശക്തമായ നടപടികൾക്കെതിരെയാണ് ഉപരോധം
 European Union imposes sanctions on Iran

ഇറാനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ

file photo

Updated on

ഇറാനിൽ ഇപ്പോൾ നടന്നു വരുന്ന ഭരണവിരുദ്ധ ജനകീയ പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന് ഇറാന്‍റെ ആഭ്യന്തരമന്ത്രി, പ്രോസിക്യൂട്ടർ ജനറൽ, റീജിയണൽ റെവല്യൂഷണറി ഗാർഡ് കമാൻഡർമാർ എന്നിവർക്കെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി.

27 രാജ്യങ്ങളുടെ കൂട്ടായ്മ 15 ഉദ്യോഗസ്ഥരെയും ആറ് സ്ഥാപനങ്ങളെയും ആസ്തി മരവിപ്പിക്കൽ, വിസ നിരോധന കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂറോപ്യൻ യൂണിയന്‍റെ ഔദ്യോഗിക ജേർണൽ പറയുന്നു. ഇറാന്‍റെ റെവല്യൂഷണറി ഗാർഡുകളെ ബ്ലോക്കിന്‍റെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ പ്രത്യേകം സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉപരോധം അംഗീകരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com