" സ്വാതന്ത്ര്യം നേടാനുള്ള നിങ്ങളുടെ അവസരം പ്രയോജനപ്പെടുത്തൂ': ഇറാനികളോട് നെതന്യാഹു

ഇറാൻ ജനത സ്വന്തം വിധിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
Seize your opportunity to gain freedom': Netanyahu Iranians

" സ്വാതന്ത്ര്യം നേടാനുള്ള നിങ്ങളുടെ അവസരം പ്രയോജനപ്പെടുത്തൂ': ഇറാനികളോട് നെതന്യാഹു

credit:X

Updated on

ടെൽ അവീവ്: ഇറാൻ ജനത സ്വന്തം വിധിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്‍റെ ഭീകര ഭരണകൂടത്തിനെതിരേ ഇസ്രയേൽ കൃത്യമായ ആക്രമണമാണ് നടത്തുന്നത്. നിലവിൽ ഒളിക്കാൻ ഒരിടമില്ലാതെ അവർ ഓടിക്കൊണ്ടിരിക്കുകയാണ് എന്ന് നെതന്യാഹു മുന്നറിയിപ്പു നൽകി.

"ഇറാൻ ജനങ്ങളേ, ഞങ്ങൾ സ്വാതന്ത്ര്യത്തിനായുള്ള ഒരു ചരിത്രപരമായ യുദ്ധം നടത്തുകയാണ്. അയത്തുള്ള ഭരണകൂടത്തെ നീക്കം ചെയ്യാനും നിങ്ങളുടെ സ്വാതന്ത്ര്യം നേടാനും നിങ്ങൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണിത്. അമേരിക്കയുമായി ചേർന്ന്, ടെഹ്‌റാനിലെ സ്വേച്ഛാധിപതികളെ ഞങ്ങൾ എക്കാലത്തേക്കാളും ശക്തമായി ആക്രമിക്കുകയാണ്," തന്‍റെ ഓഫീസിന്‍റെ എക്സ് അക്കൗണ്ടിൽ കൂടിയാണ് നെതന്യാഹു ഈ സന്ദേശം നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com