ന്യൂയോർക്കിൽ ഒരു മാസം പ്രായമുളള കുഞ്ഞിനെ വീട്ടിലെ വളർത്തുനായ കടിച്ചു കൊന്നു

സംഭവത്തിൽ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്.
A one-month-old baby was bitten to death by a family dog ​​in New York

ന്യൂയോർക്കിൽ ഒരു മാസം പ്രായമുളള കുഞ്ഞിനെ വീട്ടിലെ വളർത്തുനായ കടിച്ചു കൊന്നു

Updated on

വാഷിങ്ടൺ: ന്യൂയോർക്കിൽ ഒരു മാസം പ്രായമുളള കുഞ്ഞിനെ വീട്ടിലെ വളർത്തുനായ കടിച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ലോങ് ഐലൻഡ് സിറ്റിയിലാണ് ദാരുണ സംഭവം ഉണ്ട‍ായത്.

കുഞ്ഞ് അമ്മയ്ക്കും രണ്ടാനച്ഛനും ഒപ്പം കട്ടിലിൽ കിടക്കുന്നതിനിടെയാണ് അക്രമസക്തനായ ജർമൻ ഷെപ്പേർഡ് - പിറ്റ് ബുൾ മിക്സ് നായ എത്തി കുട്ടിയെ അക്രമിച്ചതെന്നാണ് കുട്ടിയുടെ അമ്മ മൊഴി നൽകിയത്.

സംഭവത്തിൽ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്. ഇതുവരെ ആർക്കെതിരേയും കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com