വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ

ജോലി ചെയ്യുന്ന വീട്ടിലെ 80 യസുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
A young man from Wayanad was found dead in Israel.

ജിനേഷ് പി. സുകുമാരൻ

Updated on

ജറൂസലം: വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ. കെയർ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറൂസലമിലെ മേനസരാത്ത് സീയോനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു മാസം മുൻപാണ് ജിനേഷ് കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ 80കാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

വെള്ളിയാഴ്ച ഉച്ചയോടെ ശരീരം മുഴുവൻ കുത്തേറ്റ് മരിച്ച നിലയിൽ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ജിനേഷ്. മുൻപ് നാട്ടിൽ മെഡിക്കൽ റെപ്രസെന്‍റേറ്റീവായി ജോലി ചെയ്തു വരുകയായിരുന്നു ജിനേഷ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com