ബ്രിട്ടീഷ് രാജകുമാരിമാർ എപ്സ്റ്റീനെ സന്ദർശിച്ചോ?

ബ്രിട്ടീഷ് രാജകുമാരനായ ആൻഡ്രുവിന്‍റെ മക്കളായ യൂയിനി, ബിയാട്രിസ് എന്നിവരെ എപ്സ്റ്റീന്‍റെ അടുത്തെത്തിച്ചതായാണ് പുറത്തു വന്ന റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
Sarah Ferguson, the ex-wife of British Prince Andrew, and her children Eugenie, Beatrice, and Jeffrey Epstein

ബ്രിട്ടീഷ് രാജകുമാരനായ ആൻഡ്രുവിന്‍റെ മുൻ ഭാര്യ സാറാ ഫെർഗൂസൺ മക്കളായ യൂയിനി, ബിയാട്രിസ് , ജെഫ്രി എപ്സ്റ്റീൻ

Updated on

ലണ്ടൻ: അമെരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിൽ കുടുങ്ങി ബ്രിട്ടീഷ് രാജകുടുംബവും. ബ്രിട്ടീഷ് രാജകുമാരിമാർ ജെഫ്രി എപ്സ്റ്റീനെ സന്ദർശിച്ചതായാണ് പുറത്തു വിട്ട എപ്സ്റ്റീൻ ഫയലിലെ ഇ മെയിലിൽ വ്യക്തമാകുന്നത്. ബ്രിട്ടീഷ് രാജകുമാരനായ ആൻഡ്രുവിന്‍റെ മക്കളായ യൂയിനി, ബിയാട്രിസ് എന്നിവരെ എപ്സ്റ്റീന്‍റെ അടുത്തെത്തിച്ചതായാണ് പുറത്തു വന്ന റിപ്പോർട്ടിൽ വ്യക്തമാകുന്നത്.

ആൻഡ്രുവിന്‍റെ മുൻ ഭാര്യയായ സാറാ ഫെർഗൂസണിനൊപ്പമായിരുന്നു ഇവരുടെ സന്ദർശനമെന്നും ഇ മെയിൽ വ്യക്തമാക്കുന്നു. 2009ൽ എപ്സ്റ്റീൻ ജയിലിൽ നിന്നു പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് ഇവർ എപ്സ്റ്റീനെ സന്ദർശിച്ചത്.

യുഎസ് നീതിന്യായ വകുപ്പു പുറത്തു വിട്ട 2009ലെ ഇ മെയിലുകൾ പ്രകാരം ജയിലിൽ നിന്ന് എപ്സ്റ്റീൻ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ 2009 ജൂലൈയിൽ ഫെർഗൂസനും പെൺമക്കളും മയാമിയിലേയ്ക്ക എത്തി. ഡച്ചസ് ബിസിനസ് ക്ലാസിലും പെൺമക്കൾ ഇക്കോണമി ക്ലാസിലുമാണ് യാത്ര ചെയ്തതെന്ന് എപ്സ്റ്റീന്‍റെ സഹായികളിൽ ഒരാളുടെ ഇ മെയിൽ വ്യക്തമാക്കുന്നു.

ഇവർ മടങ്ങിപ്പോകുന്നതും ഒരു സഹായി എപ്സ്റ്റീന് അയച്ച ഇ മെയിലിൽ സ്ഥിരീകരിച്ചിരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ‘മദേഴ്സ് ആര്‍മി’ എന്ന പേരിൽ ഒരു ബ്രാൻഡ് ആരംഭിക്കാൻ സാറാ ഫെർഗൂസൻ ലക്ഷ്യമിട്ടിരുന്നു. ഈ ബ്രാൻഡിൽ എപ്സ്റ്റീന് 51 ശതമാനം ഓഹരി നൽകണമെന്നു നിർദേശിച്ചിരുന്നു.

എന്നാൽ ഡച്ചസ് ഇതിനു സമ്മതിച്ചോ എന്നത് വ്യക്തമല്ല. എപ്സ്റ്റീന്‍റെ ലൈംഗിക കുറ്റകൃത്യങ്ങൾ വ്യാപകമായി ജനരോഷത്തിനിടയാക്കിയതിനാൽ അവർ ഈ പദ്ധതി ഉപേക്ഷിച്ചു.

‘എനിക്ക് എപ്പോഴും വേണമെന്ന് തോന്നിയിരുന്ന സഹോദരന്‍’ എന്നാണ് എപ്സ്റ്റീനെ സാറ വിശേഷിപ്പിച്ചിരുന്നത്.

എപ്സ്റ്റീനുമായുള്ള സൗഹൃദത്തില്‍ സാറാ ഫെര്‍ഗൂസന്‍ 2011-ല്‍ ക്ഷമചോദിച്ചിരുന്നു. സൗഹൃദം വലിയൊരു തീരുമാനപ്പിഴവായിരുന്നു എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

എപ്സ്റ്റീന്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും ജയില്‍ ശിക്ഷയ്ക്കും ശേഷവും സമൂഹത്തിലെ പ്രമുഖരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പുറത്തുവന്ന ഇമെയിലുകള്‍ സൂചിപ്പിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com