അനുസരിക്കുക, അല്ലെങ്കിൽ മരിക്കുക!

പലസ്തീനികൾക്ക് ഔദ്യോഗിക സന്ദേശവുമായി മഹ്മൂദ് അൽ-ഹബ്ബാഷ്
Mahmoud al-Habbash

മഹ്മൂദ് അൽ-ഹബ്ബാഷ്

getty image

Updated on

ഗാസ: ഐഡിഎഫിന്‍റെ തടവുകാരനായിരുന്ന വിട്ടയക്കപ്പെട്ട പലസ്തീനി യുവാവിനെ സ്വതന്ത്രനാക്കപ്പെട്ട് വീട്ടിലെത്തിയയുടൻ ഭവനഭേദനം നടത്തി വെടി വച്ചു കൊന്ന ഹമാസിന്‍റെ നീചകൃത്യത്തിനെതിരെ ഗാസയിൽ ജനരോഷം ഇരമ്പുകയാണ്. ഇതിനെതിരെ ആദ്യ ഔദ്യോഗിക പ്രതികരണവുമായി എത്തിയ പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ ഉപദേഷ്ടാവായ മഹ്മൂദ് അൽ-ഹബ്ബാഷ് ഈ നിഷ്ഠൂര കൊലപാതകത്തെ ന്യായീകരിക്കുകയാണ് ചെയ്തത്.

പലസ്തീനി യുവാവിന്‍റെ വധം പലസ്തീൻ ജനതയ്ക്കെതിരെ ഹമാസ് ചെയ്യുന്ന പുതിയ ഒരു കുറ്റകൃത്യമാണന്നും ഹമാസിനെ അനുസരിക്കുക, അല്ലെങ്കിൽ മരിക്കുക എന്നതാണ് തങ്ങൾക്ക് ജനങ്ങൾക്ക് നൽകാനുള്ള സന്ദേശമെന്നും അൽ ഹബ്ബാഷ് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഹബ്ബാഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

" ഗാസയിലെ പൗരന്മാർ‌ക്കുള്ള ഹമാസിന്‍റെ സന്ദേശം: ഒന്നുകിൽ ഞങ്ങൾ നിങ്ങളെ ഞങ്ങൾക്കിഷ്ടമുള്ളതു പോലെ ഭരിക്കുന്നു. അല്ലെങ്കിൽ ഞങ്ങൾക്കിഷ്ടമുള്ളതു പോലെ നിങ്ങളെ കൊല്ലുന്നു...ഹമാസിനെയും അതിന്‍റെ നയങ്ങളെയും എതിർത്തതു കൊണ്ടാണ് ഹിഷാം അൽ-സഫ്താവി കൊല്ലപ്പെട്ടത്. ഈ കുറ്റകൃത്യങ്ങൾ അവഗണിക്കാനോ സഹിക്കാനോ കഴിയില്ല' എന്നിങ്ങനെയായിരുന്നു അയാളുടെ പോസ്റ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com