പുകഴ്ത്തൽ കായിക ഇനമാക്കിയാൽ പാക് പ്രധാനമന്ത്രിക്ക് സ്വർണമെഡൽ

ട്രംപിനെ പുകഴ്ത്തിയ ഷെഹബാസിനെ രൂക്ഷമായി പരിഹസിച്ച് മുൻ പാക് സ്ഥാനപതി ഹുസൈൻ ഹാഖാനി
Former Pakistani ambassador Husain Haqqani sharply ridicules Shahbaz for praising Trump

ട്രംപിനെ പുകഴ്ത്തിയ ഷെഹബാസിനെ രൂക്ഷമായി പരിഹസിച്ച് മുൻ പാക് സ്ഥാനപതി ഹുസൈൻ ഹാഖാനി

file photo

Updated on

ഇസ്ലാമബാദ്: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ തുടർച്ചയായി പുകഴ്ത്തുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെതിരെ പരിഹാസവുമായി മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഹുസൈൻ ഹാഖാനി.

അമെരിക്കയിലെ മുൻ പാക് സ്ഥാനപതി ഹുസൈൻ ഹാഖാനിയാണ് പാക് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്തു വന്നത്. തായ് ലൻഡും കംബോഡിയയും തമ്മിൽ സമാധാനം സ്ഥാപിക്കുന്നതിൽ ട്രംപ് നിർണായക സ്വാധീനം ചെലുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഏറ്റവും ഒടുവിൽ ട്രംപിനെ പാക് പ്രധാനമന്ത്രി പുകഴ്ത്തിയത്.

Former Pakistani ambassador Husain Haqqani

ഹുസൈൻ ഹാഖാനി.

file photo

ലോകമെമ്പാടുമുളള ദശലക്ഷക്കണക്കിനു ജീവനുകൾ രക്ഷിച്ചതിൽ വഹിച്ച നിർണായക പങ്കിന് പ്രസിഡന്‍റ് ട്രംപിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി എന്ന് ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചിരുന്നു. ഈ കുറിപ്പിനെതിരെയാണ് മുൻ നയതന്ത്ര പ്രതിനിധി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഈജിപ്തിൽ നടന്ന സമാധാന ഉച്ചകോടിയിൽ ഉൾപ്പടെ പാക് പ്രധാനമന്ത്രി ട്രംപിനെ വാനോളം പുകഴ്ത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com