കോംഗോയിൽ ഖനി അപകടം: 200 മരണം

കോംഗോയിലെ കിഴക്കൻ മേഖലയിലുള്ള കൊൾട്ടൻ ഖനിയിലാണ് അതിശക്തമായ ഉരുൾ പൊട്ടൽ ഉണ്ടായത്.
Mining accident in Congo: 200 dead

കോംഗോയിൽ ഖനി അപകടം: 200 മരണം

file photo

Updated on

കൊൾട്ടൺ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഖനി അപകടത്തിൽ 200ലധികം ആളുകൾ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുന്നു. ഇനിയും മരണസംഖ്യ ഉയരുമെന്നു കരുതുന്നു. കോംഗോയിലെ കിഴക്കൻ മേഖലയിലുള്ള കൊൾട്ടൻ ഖനിയിലാണ് അതിശക്തമായ ഉരുൾ പൊട്ടൽ ഉണ്ടായത്.

നോർത്ത് കിവു പ്രവിശ്യയിലെ റുബായ ഖനന മേഖലയിലാണ് ലോകത്തെ നടുക്കിയ അപകടമുണ്ടായത്. ഈ മേഖലയുമായി ആശയവിനിമയത്തിനുള്ള സൗകര്യം കുറവായതിനാൽ രക്ഷാപ്രവർത്തനം വൻ പ്രതിസന്ധി നേരിടുന്നു. ദിവസങ്ങൾക്കു മുമ്പുണ്ടായ ഖനി അപകടത്തിന്‍റെ തീവ്രത മനസിലാക്കാൻ പോലും ഏറെ വൈകിപ്പോയത് ദുരന്തത്തിന്‍റെ തീവ്രത കൂട്ടി.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ഒരു മലനിരയുടെ ഭാഗം ഇടിഞ്ഞു വീണ് ഖനിത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ മണ്ണിനടിയിലായത്. വ്യാഴാഴ്ച രാവിലെ രണ്ടാമതും ഉരുൾപൊട്ടലുണ്ടായതോടെ ദുരന്തത്തിന്‍റെ വ്യാപ്തി വർധിച്ചു. വിമതർ നിയമിച്ച പ്രാദേശിക അധികൃതർ നൽകുന്ന വിവരം അനുസരിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതോടെ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

logo
Metro Vaartha
www.metrovaartha.com